Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Uncategorized

'മോദി പരസ്യങ്ങളുടെ രാജാവും വികസനത്തിന്‍റെ വില്ലനും' മോദിക്കെതിരെ ആഞ്ഞടിച്ച് ജയ്‌വീർ ഷെർഗിൽ

'മോദി പരസ്യങ്ങളുടെ രാജാവും വികസനത്തിന്‍റെ വില്ലനും' മോദിക്കെതിരെ ആഞ്ഞടിച്ച് ജയ്‌വീർ ഷെർഗിൽ
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനമുന്നയിച്ച് കോൺഗ്രസ് വക്താവ് ജയ്‌വീർ ഷെർഗിൽ. പൊള്ളയായ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിക്കുകയാണ് മോദി ചെയ്തതെന്ന് ഷെർഗിൽ പറഞ്ഞു. മോദി പരസ്യങ്ങളുടെ രാജാവും അതേസമയം വികസനത്തിന്‍റെ വില്ലനാണെന്നും ഷെർഗിൽ കുറ്റപ്പെടുത്തി. നേഷൻ മാനേജ്‌മെന്‍റിന് പകരം 'ഈവന്റ് മാനേജ്‌മെന്റി'നാണ് മോദി പ്രധാന്യം കൽപ്പിക്കുന്നത്. നരേന്ദ്രമോദി ഇന്ന് പ്രധാനമന്ത്രിക്ക് പകരം പരസ്യപ്രചാരണത്തിന്‍റെ മന്ത്രിയായി മാറിയെന്നും ഷെർഗിൽ പറഞ്ഞു. മോദി നൽകുന്ന വാഗ്ദാനങ്ങൾ വെറും മരീചികയായിരുന്നു. യാഥാർത്ഥ്യത്തോട് അടുക്കുമ്പോൾ അവയൊന്നും തന്നെ കാണാൻ സാധിക്കില്ലെന്നും പ്രധാൻമന്ത്രി ഉജ്ജ്വല യോജന പദ്ധതി അതിന് ഉദാഹരണമാണെന്നും ഷെർഗിൽ വിമർശിച്ചു. പദ്ധതികൾ പരാജയപ്പെട്ടതിന്‍റെ അടിസ്ഥാനത്തിൽ മോദി വിശ്വസിക്കാൻ കഴിയാത്ത പ്രധാനമന്ത്രിയാണെന്ന് തെളിയുകയാണ്. പാകിസ്ഥാനെ പറ്റിയാണ് മോദി തന്റെ പ്രസംഗങ്ങളിലുടനീളം പറയുന്നത്. അതിനു കാരണം ഹിന്ദുസ്ഥാനെ കുറിച്ച് മോദിക്ക് ഒന്നും പറയാനില്ലാത്തതുകൊണ്ടാണെന്നും കോൺഗ്രസ് വക്താവ് പരിഹസിച്ചു.

Related articles

See all
Uncategorized

കോഴിക്കോട് ഉള്ളിയേരിയില്‍ എംഡിഎംഎയും കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍

Uncategorized

ആശ്വാസമായി വെടിനിര്‍ത്തല്‍; ആഗോള വിപണിയില്‍ എണ്ണവില കൂപ്പുകുത്തി, ഇന്ത്യയ്ക്കും നേട്ടം

Latest News

എല്‍ഡിഎഫിന്റെ 'മറ്റാരുണ്ട്' പരസ്യത്തെ പൊളിച്ചടുക്കി യുഡിഎഫ്; അഴിമതിയും ജനവിരുദ്ധ നയങ്ങളും...

Latest News

ഇസ്രയേൽ മിസൈൽ ആക്രമണം: ഇറാനിലെ സ്‌കൂളിൽ 40 പെൺകുട്ടികൾ കൊല്ലപ്പെട്ടു

Save your stories

Sign in