Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പി.കെ.കുഞ്ഞാലിക്കുട്ടി

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പി.കെ.കുഞ്ഞാലിക്കുട്ടി
പ്രളയ ദുരിത ബാധിതർക്ക് സഹായം എത്തിക്കാൻപോലും കഴിയാത്ത സർക്കാണ് കേരളം ഭരിക്കുന്നതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടി. കേന്ദ്ര സർക്കാർ രാജ്യത്തെ തകർത്തുകൊണ്ടിരിക്കുകയാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അരൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചന്തിരൂരിൽ നടന്ന കുടുബയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അരൂർ നിയമസഭാ മണ്ഡലത്തിലെ 18 ആം ബൂത്തിൽ സംഘടിപ്പിച്ച യുഡിഎഫ് കുടുംബസംഗമം മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലികുട്ടി എംപി ഉദ്ഘാടനം ചെയ്തു. പ്രളയമടക്കമുള്ള ദുരന്തങ്ങളിലെ ക്രൈസിസ് മാനേജ്‌മെന്റിൽ അടക്കം പരാജിതരായ സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അരൂരിലെ ജനങ്ങൾ ആഗ്രഹിക്കുന്നത് മാറ്റമാണെന്നും, ഷാനിമോൾ ഉസ്മാനെ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഷാഫി പറമ്പിൽ എംഎൽഎ, മുൻ കോഴിക്കേട് ഡിസിസി പ്രസിഡന്‍റ് കെ സി അബു തുടങ്ങിയ യുഡിഎഫ് നേതാക്കൾ കുടുംബയോഗത്തിൽ സംസാരിച്ചു. https://youtu.be/pfT2L38vtZ4

Related articles

See all
Popular News

കെട്ടിട നിർമ്മാണത്തിന് മുൻപ് ലക്ഷങ്ങളുടെ ഫർണിച്ചർ; പിണറായി സർക്കാർ ആയുർവേദ ആശുപത്രികളിൽ നട...

Popular News

സർക്കാർ ആശുപത്രികളിൽ തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ പുതിയ സർക്കുലർ പു...

Popular News

സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതൃപദവിയില്‍ അഴിമതിക്കാര്‍ കടിച്ചുതൂങ്ങുന്നത് കേരളത്തിന്റെ ജനാധ...

Popular News

നെന്മാറ ഇരട്ടക്കൊലപാതകം: കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ക്ക് ജോലി ഉറപ്പുനല്‍കി ആഭ്യന്തര മന്ത...

Save your stories

Sign in