Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഗൊഗോയിയുടെ രാജ്യസഭാ പ്രവേശനം രാജ്യത്തിനാകെ അപമാനം, ജുഡീഷ്യറിയുടെ നിക്ഷ്പക്ഷത സംശയിക്കുന്ന നടപടി: പി.കെ കുഞ്ഞാലിക്കുട്ടി എംപി

ഗൊഗോയിയുടെ രാജ്യസഭാ പ്രവേശനം രാജ്യത്തിനാകെ അപമാനം, ജുഡീഷ്യറിയുടെ നിക്ഷ്പക്ഷത സംശയിക്കുന്ന നടപടി: പി.കെ കുഞ്ഞാലിക്കുട്ടി എംപി
ന്യൂഡല്‍ഹി: സുപ്രീംകോടതി മുന്‍ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തുള്ള നടപടി രാജ്യത്തിനാകെ അപമാനമാണന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. ജുഡീഷ്യറിയുടെ നിക്ഷ്പക്ഷത ജനങ്ങള്‍ സംശയിക്കുന്ന നടപടിയാണിത്. വിരമിച്ച ജഡ്ജിക്ക് സര്‍ക്കാര്‍ പാരിതോഷികം നല്‍കിയതാണോ ഗൊഗോയിക്കുള്ള സ്ഥാനലബ്ദി എന്ന് ന്യായമായും സംശയിക്കാമെന്നും അദ്ദേഹം പറഞ്ഞു. ബാബരി വിധി ന്യായത്തിന്‍റെയൊക്കെ പാശ്ചാത്തലത്തില്‍ ഇത്തരം നീക്കം തീര്‍ത്തും ദൗര്‍ഭാഗ്യകരമാണ്. മുന്‍കാലങ്ങളില്‍ സംഭവിച്ചതിനെക്കാളും വളരെ ഗൗരവമേറിയ തെറ്റാണ് ഗൊഗോയിയെ രാജ്യസഭയില്‍ നാമനിര്‍ദ്ദേശം ചെയ്തതിലൂടെ കേന്ദ്ര സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. രാജ്യസഭയ്ക്ക് തന്നെ കളങ്കമാണ് ഇത്തരമൊരുനീക്കം. ഗൊഗോയിയുടെ സഭയിലെ സാന്നിധ്യം അപമാനകരമാണന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജ്യഡീഷറിയെ കരിവാരിത്തേച്ചിരിക്കുന്ന പ്രവൃത്തിയാണിതന്നും എംപി പറഞ്ഞു.

Related articles

See all
Popular News

കാറിനുനേരെ വെടിവയ്പ്പ്; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടൈഗർ ഷ്റോഫ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പു...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

മുംബൈയിൽ ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന്റെ കാറിന് നേരെ വെടിവയ്പ്പ്; താരം അത്ഭുതകരമായി രക്ഷപ്പെട...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Save your stories

Sign in