Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

തലശ്ശേരിയില്‍ ബിജെപി ഓഫീസിന് മുന്നില്‍ പൈപ്പ് ബോംബ് പൊട്ടി; കുറ്റിക്കാട് വൃത്തിയാക്കുകയായിരുന്ന 3 പേര്‍ക്ക് പരിക്ക്

തലശ്ശേരിയില്‍ ബിജെപി ഓഫീസിന് മുന്നില്‍ പൈപ്പ് ബോംബ് പൊട്ടി; കുറ്റിക്കാട് വൃത്തിയാക്കുകയായിരുന്ന 3 പേര്‍ക്ക് പരിക്ക്
കണ്ണൂര്‍ തലശ്ശേരിയില്‍ ബിജെപി ഓഫീസിന് മുന്നിലെ കുറ്റിക്കാട്ടില്‍ ബോംബ് പൊട്ടി. സ്ഥലം വൃത്തിയാക്കുകയായിരുന്ന മൂന്ന് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളികളായ പ്രവീണ്‍, സക്കീര്‍, റഫീക്ക് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഒരാളുടെ തലയ്ക്കാണ് പരിക്കേറ്റിരിക്കുന്നത്. മറ്റ് രണ്ടുപേരുടെ കൈയ്ക്കും കാലിനുമാണ് പരിക്ക്. മൂന്ന് പേരെയും തലശ്ശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ഭാഗമായി സൂക്ഷിച്ച ബോംബുകളാണോ പൊട്ടിയതെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. ഇതിലൊരാൾ ആക്രിസാധനങ്ങൾ ശേഖരിക്കുന്നതിനിടെ ഒരു ചാക്ക് എടുത്ത് മാറ്റുന്നതിനിടെയാണ് സ്ഫോടനം നടന്നതെന്ന് ദൃസാക്ഷികൾ പറഞ്ഞു. പരിക്കേറ്റ മൂന്നു പേരെയും തലശ്ശേരി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഫോടനം നടന്ന സ്ഥലത്ത് ബോംബ് സ്ക്വാഡ് പരിശോധന നടത്തി.

Related articles

See all
Popular News

സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഒക്ടോബർ 22 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ...

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in