Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

തുടരന്വേഷണം: പിണറായിയുടെ സുരക്ഷാസംഘത്തില്‍ തുടരാന്‍ 'രക്ഷാപ്രവര്‍ത്തകരുടെ' സമ്മര്‍ദനീക്കം

തുടരന്വേഷണം: പിണറായിയുടെ സുരക്ഷാസംഘത്തില്‍ തുടരാന്‍ 'രക്ഷാപ്രവര്‍ത്തകരുടെ' സമ്മര്‍ദനീക്കം

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാസംഘത്തിലുണ്ടായിരുന്ന 'രക്ഷാപ്രവര്‍ത്ത'കരായ രണ്ട് ഉദ്യോഗസ്ഥരെ അദ്ദേഹത്തിനൊപ്പം തന്നെ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കടുത്ത സമ്മര്‍ദം. രക്ഷാപ്രവര്‍ത്തനത്തില്‍ തുടരന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ ഉദ്യോഗസ്ഥര്‍ പോലീസ് സംഘടന വഴി ഇടപെടലുകള്‍ നടത്തുന്നതെന്നാണ് വിവരം.

എന്നാല്‍, പുതിയ മന്ത്രിമാരുടെ സുരക്ഷാച്ചുമതലയ്ക്കായി തയ്യാറാക്കിയ പോലീസ് ഉദ്യോഗസ്ഥരുടെ പട്ടികയില്‍ നിന്ന് സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ പ്രതികൂല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഈ രണ്ടുപേരെയും ഒഴിവാക്കിയിട്ടുണ്ട്. മുന്‍പ് പിണറായി വിജയനൊപ്പം ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരോട് സ്‌പെഷ്യല്‍ ബ്രാഞ്ച് ആസ്ഥാനത്ത് തിരികെ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്ന നിലയില്‍ അദ്ദേഹത്തോടൊപ്പം തന്നെ തുടരാന്‍ അനില്‍കുമാര്‍, സന്ദീപ് എന്നീ ഉദ്യോഗസ്ഥര്‍ ശ്രമം നടത്തുന്നത്. അതേസമയം, അനില്‍കുമാര്‍, സന്ദീപ് എന്നിവര്‍ക്കെതിരെ വകുപ്പുതല നടപടിയുണ്ടാകാനും സാധ്യതയുണ്ടെന്നാണ് സൂചന.

Related articles

See all
Popular News

പിണറായി വിജയൻ ചോദ്യമുനയിലേക്ക്; മാസപ്പടി കേസില്‍ ഇഡി നോട്ടീസ്; ഈ മാസം 23ന് ചോദ്യം ചെയ്യലിന...

Popular News

വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ കൂടി പ്രതിപ്പട്ടികയില്‍;...

Popular News

റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ പണമിടപാടില്‍ തെളിവില്ല; മെസ്സി വിവാദത്തില്‍...

Popular News

പാലക്കാട്ടെ ആള്‍ക്കൂട്ട ആക്രമണം ദൗര്‍ഭാഗ്യകരം; നിയമം കയ്യിലെടുക്കാന്‍ അനുവദിക്കില്ലെന്ന് ആ...

Save your stories

Sign in