Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ഇരുട്ടടിയായി ഇന്ധനവില ; തുടർച്ചയായ പന്ത്രണ്ടാം ദിവസവും വില കൂട്ടി

ഇരുട്ടടിയായി ഇന്ധനവില ; തുടർച്ചയായ പന്ത്രണ്ടാം ദിവസവും വില കൂട്ടി
കൊവിഡ് പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ജനങ്ങള്‍ക്ക് ഇരുട്ടടിയായി ഇന്ധന വില തുടർച്ചായി കൂട്ടി എണ്ണക്കമ്പനികള്‍. രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞിട്ടും ഇന്ധനവില കൂട്ടുകയാണ് എണ്ണക്കമ്പനികള്‍ ചെയ്യുന്നത്. തുടർച്ചയായ 12-ാം ദിവസവും രാജ്യത്ത് ഇന്ധനവില കൂട്ടി. ആറര രൂപയിലധികമാണ് കഴിഞ്ഞ 12 ദിവസം കൊണ്ട് ഇന്ധനവിലയിലുണ്ടായ വർധന. 12 ദിവസം കൊണ്ട് ഒരു ലിറ്റര്‍ ഡീസലിന് 6 രൂപ 68 പൈസയും പെട്രോളിന് 6 രൂപ 53 പൈസയുമാണ് കൂടിയത്. ഇതോടെ ഒരു ലിറ്റർ പെട്രോളിന്‍റെ വില സംസ്ഥാനത്ത് ഏകദേശം 80 രൂപയോളമായി. ലോക്ക്ഡൗണ്‍ മൂലമുള്ള പ്രതിസന്ധി മറികടക്കാന്‍ എക്സൈസ് തീരുവ അടയ്ക്കുന്നതിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് എണ്ണ കമ്പനികള്‍ കേന്ദ്രത്തെ സമീപിക്കുകയും ചെയ്തു. ചൈനയില്‍ വീണ്ടും കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതോടെയാണ് രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവില കുറഞ്ഞത്. അതേസമയം രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില ബാരലിന് 33 ഡോളറില്‍ നിന്ന് 19 ഡോളറായി കുത്തനെ കുറഞ്ഞിട്ടും ജനത്തെ പിഴിയുന്ന നയമായിരുന്നു കേന്ദ്രം സ്വീകരിച്ചത്. ക്രൂഡ് ഓയില്‍ വില കുറഞ്ഞപ്പോള്‍ എക്സൈസ് തീരുവ കൂട്ടുകയാണ് കേന്ദ്രം ചെയ്തത്. ക്രൂഡ് ഓയില്‍ വല ബാരലിന് 19 ഡോളറായി കുറഞ്ഞപ്പോള്‍ കേന്ദ്രം എക്സൈസ് തീരുവ പെട്രോളിന് 10 രൂപയും ഡീസലിന് 13 രൂപയും കൂട്ടിയതോടെ വിലയിടിവിന്‍റെ നേട്ടം ഉപഭോക്താക്കള്‍ക്ക് ലഭിച്ചില്ല. ലോക്ക്ഡൗണ്‍ അവസാനിച്ചതിന് പിന്നാലെ ക്രൂഡ് ഓയില്‍ വില  41 ഡോളറായി ഉയർന്നു. ഇതിന്‍റെ അമിതഭാരവും ഉപഭോക്താക്കളില്‍ അടിച്ചേല്‍പ്പിക്കുകയാണ് ഇപ്പോള്‍.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in