Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പാളുന്ന കൊവിഡ് ജാഗ്രത; ലോക്ഡൗൺ വകവയ്ക്കാതെ ജനങ്ങൾ നിരത്തിൽ

പാളുന്ന കൊവിഡ് ജാഗ്രത;  ലോക്ഡൗൺ  വകവയ്ക്കാതെ ജനങ്ങൾ നിരത്തിൽ
തിരുവനന്തപുരം: കേരളത്തിൽ പ്രഖ്യാപിച്ച ലോക്ഡൗൺ വകവയ്ക്കാതെ ജനങ്ങൾ. റോഡുകളിൽ വാഹനഗതാഗതവും ജനത്തിരക്കും സാധാരണ നിലയിലാണ്.  കൊല്ലത്തും തിരുവനന്തപുരത്തും വാഹനഗതാഗതം കൂടിയതോടെ പൊലീസ് കമ്മീഷണർമാര്‍ക്ക് നേരിട്ട് ഇടപെടേണ്ടിവന്നു. പലയിടത്തും ജനക്കൂട്ടവുമുണ്ടായി. പൊലീസ് അഭ്യർത്ഥിച്ചിട്ടും ജനങ്ങൾ തിരിച്ച് പോകാൻ കൂട്ടാക്കിയില്ല. തിരുവനന്തപുരത്ത് തുറന്ന പെട്ടിക്കടകൾ കമ്മീഷണറുടെ നേതൃത്വത്തിൽ അടപ്പിച്ചു. കണ്ണൂരിൽ ലോക്ക് ഡൗൺ ലംഘിച്ച് നിരത്തിലിറങ്ങിയ എട്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു. സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച കാസർകോട് ജില്ലയിൽ അനാവശ്യമായി നിരത്തിലിറങ്ങിയവരെ പൊലീസ് വിരട്ടിയോടിച്ചു. ഇരുചക്രവാഹനങ്ങളിലും കാൽനടയായിട്ടുമാണ് ജനങ്ങൾ റോഡിലിറങ്ങിയത്. അതേസമയം ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജനങ്ങൾ വീട്ടിൽ തന്നെ കഴിയണമെന്നായിരുന്നു സർക്കാർ നിർദേശം.  

Related articles

See all
Popular News

കെട്ടിട നിർമ്മാണത്തിന് മുൻപ് ലക്ഷങ്ങളുടെ ഫർണിച്ചർ; പിണറായി സർക്കാർ ആയുർവേദ ആശുപത്രികളിൽ നട...

Popular News

സർക്കാർ ആശുപത്രികളിൽ തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ പുതിയ സർക്കുലർ പു...

Popular News

സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതൃപദവിയില്‍ അഴിമതിക്കാര്‍ കടിച്ചുതൂങ്ങുന്നത് കേരളത്തിന്റെ ജനാധ...

Popular News

നെന്മാറ ഇരട്ടക്കൊലപാതകം: കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ക്ക് ജോലി ഉറപ്പുനല്‍കി ആഭ്യന്തര മന്ത...

Save your stories

Sign in