Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പെഗാസസില്‍ എന്‍.ഡി.എയില്‍ ഭിന്നത ; അന്വേഷണം ആവശ്യപ്പെട്ട് നിതീഷ് കുമാര്‍

പെഗാസസില്‍ എന്‍.ഡി.എയില്‍ ഭിന്നത ; അന്വേഷണം ആവശ്യപ്പെട്ട് നിതീഷ് കുമാര്‍
ന്യൂഡല്‍ഹി : പെഗാസസ് ഫോണ്‍ചോര്‍ത്തല്‍ വിവാദത്തില്‍ എന്‍.ഡി.എയില്‍ ഭിന്നത. വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രംഗത്തെത്തി. രാജ്യതാല്‍പര്യം മുന്‍നിര്‍ത്തി അന്വേഷണം വേണമെന്ന് നിതീഷ് കുമാര്‍ ആവശ്യപ്പെട്ടു. പെഗാസസില്‍ അന്വേഷണം ആവശ്യമാണ്. എല്ലാ കാര്യങ്ങളും പൊതുമധ്യത്തില്‍ പരസ്യമാക്കണം. ഫോണ്‍ ചോര്‍ത്തലിനെക്കുറിച്ച് ദിവസങ്ങളായി കേള്‍ക്കുകയാണ്. പാര്‍ലമെന്റിലും വിഷയം ചര്‍ച്ച ചെയ്യണം. പ്രതിപക്ഷം ദിവസങ്ങളായി ഇക്കാര്യം അവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. അതിനാല്‍ വിഷയം ചര്‍ച്ച ചെയ്യപ്പെടണമെന്നും നിതീഷ് കുമാര്‍ ആവശ്യപ്പെട്ടു. പാർലമെന്‍റ്  സമ്മേളനം തുടങ്ങിയതു മുതല്‍ വിഷയത്തില്‍ ചര്‍ച്ചയും അന്വേഷണവും ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് എന്‍ഡിഎ സഖ്യകക്ഷിയായ ജെഡിയു വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടത്. ഇസ്രയേല്‍ നിര്‍മ്മിത ചാര സോഫ്റ്റ് വെയറായ പെഗാസസിലൂടെ പ്രതിപക്ഷ നേതാക്കളുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരരുടെയും മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരുടെയും ഫോണ്‍വിവരങ്ങള്‍ ചോര്‍ത്തിയെന്ന റിപ്പോർട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

Related articles

See all
Popular News

വിജയദശമി ദിനത്തിൽ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; രാവണന്റെ കോലത്തിനൊപ്പം ഗ്യാനേഷ്...

Popular News

മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷം; 4 പേർ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ...

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

അങ്കിത ഭണ്ഡാരി കൊലക്കേസ്; വിവാദങ്ങൾക്കിടെ സിക്കിം ഗവർണറായി ദുഷ്യന്ത് കുമാർ ഗൗതം സത്യപ്രതിജ...

Save your stories

Sign in