Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'പോറ്റിയെ കേറ്റിയേ' ഇനിയും പാടും; പരാതിക്ക് പിന്നില്‍ സിപിഎം ഗൂഢതന്ത്രം: അഡ്വ. പഴകുളം മധു

'പോറ്റിയെ കേറ്റിയേ' ഇനിയും പാടും; പരാതിക്ക് പിന്നില്‍ സിപിഎം ഗൂഢതന്ത്രം: അഡ്വ. പഴകുളം മധു
പത്തനംതിട്ട: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി 'പോറ്റിയെ കേറ്റിയേ' എന്ന പാരഡി ഗാനം ഇനിയും പാടുമെന്ന് റാന്നിയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. പഴകുളം മധു. ഗാനത്തിനെതിരെ പ്രസാദ് കുഴിക്കാല തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പില്‍ നേരിടാന്‍ പോകുന്ന തിരിച്ചടിയില്‍ നിരാശരായ ഇടത് മുന്നണിയുടെ ഗൂഢതന്ത്രമാണ് ഈ പരാതിക്ക് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എം നിര്‍ദ്ദേശപ്രകാരമാണ് പ്രസാദ് കുഴിക്കാല പരാതി നല്‍കിയിരിക്കുന്നത്. പത്തനംതിട്ടയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനായ തനിക്ക് തിരഞ്ഞെടുപ്പ് ചട്ടങ്ങളെക്കുറിച്ചും നിയമത്തെക്കുറിച്ചും കൃത്യമായ ബോധ്യമുണ്ടെന്ന് പഴകുളം മധു വ്യക്തമാക്കി. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള തിരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാവിഷയമാണ്. റാന്നിയില്‍ സി.പി.എം - ബി.ജെ.പി സഖ്യമുണ്ടാക്കാനുള്ള നീക്കം ജനങ്ങള്‍ തള്ളിയതോടെ ഇടത് മുന്നണിക്ക് കാലിടറി തുടങ്ങിയിരിക്കുകയാണ്. ശബരിമല പ്രക്ഷോഭത്തിന് ആദ്യം ആഹ്വാനം നല്‍കിയത് താനാണ്. നാമജപ പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ എടുത്ത കള്ളക്കേസുകള്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ രാഷ്ട്രീയ ഭേദമില്ലാതെ പിന്‍വലിക്കാന്‍ മുന്‍കൈ എടുക്കുമെന്നും അദ്ദേഹം പത്തനംതിട്ടയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in