Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പയ്യന്നൂര്‍ ഫണ്ട് വിവാദം: കണക്കുകള്‍ പുസ്തകപ്രകാശനത്തിന് മുന്‍പ് വ്യക്തമാക്കണം; സി.പി.എം നേതൃത്വത്തെ വെല്ലുവിളിച്ച് വി കുഞ്ഞികൃഷ്ണന്‍

പയ്യന്നൂര്‍ ഫണ്ട് വിവാദം: കണക്കുകള്‍ പുസ്തകപ്രകാശനത്തിന് മുന്‍പ് വ്യക്തമാക്കണം; സി.പി.എം നേതൃത്വത്തെ വെല്ലുവിളിച്ച് വി കുഞ്ഞികൃഷ്ണന്‍
പയ്യന്നൂര്‍: പയ്യന്നൂരിലെ സി.പി.എം ഫണ്ട് വിവാദത്തില്‍ പാര്‍ട്ടി നേതൃത്വത്തിന് നേരെ പരസ്യ വെല്ലുവിളിയുമായി മുന്‍ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണന്‍. തന്റെ പുസ്തക പ്രകാശനത്തിന് മുന്‍പായി രക്തസാക്ഷി ഫണ്ടിന്റെ കൃത്യമായ കണക്കുകള്‍ പാര്‍ട്ടി വിശദീകരിക്കണമെന്നും അല്ലാത്തപക്ഷം താന്‍ തന്നെ അത് പരസ്യപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പുസ്തകം പ്രകാശിപ്പിച്ച ശേഷം കണക്ക് അവതരിപ്പിക്കുന്നത് എളുപ്പമാകും. രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും പുസ്തക പ്രകാശനത്തോടനുബന്ധിച്ച് താന്‍ പുറത്തുവിടുമെന്ന് അദ്ദേഹം പറഞ്ഞു. താന്‍ പാര്‍ട്ടിയില്‍ സജീവമായിരുന്ന സമയത്ത് ഒരു കണക്കും പാര്‍ട്ടി കമ്മിറ്റികളില്‍ അവതരിപ്പിച്ചിട്ടില്ല. പിന്നീട് ജില്ലാ കമ്മിറ്റിയുടെ ഇടപെടലിനെ തുടര്‍ന്ന് ചില കണക്കുകള്‍ ഏരിയ കമ്മിറ്റിയില്‍ അവതരിപ്പിച്ചതായി അറിഞ്ഞു. തന്റെ കൈവശമുള്ള കണക്കുകള്‍ പ്രകാരം മിച്ചം വരുന്ന തുക, അധിക ചെലവായി കാണിച്ച് വെട്ടിച്ചെലുത്താനാണ് പാര്‍ട്ടിയുടെ നീക്കമെന്ന് അദ്ദേഹം ആരോപിച്ചു. നിലവില്‍ ജില്ലാ നേതൃത്വം കണക്കുകള്‍ പുറത്തുവിടാന്‍ തയ്യാറായതും നിലപാട് മാറ്റിയതും സംസ്ഥാന നേതൃത്വത്തിന്റെ കര്‍ശനമായ ഇടപെടലിനെ തുടര്‍ന്നാണെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. പയ്യന്നൂരിലെ ധനരാജ് രക്തസാക്ഷി ഫണ്ട്, തെരഞ്ഞെടുപ്പ് ഫണ്ട് എന്നിവയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ ശക്തമായ ഭിന്നത നിലനില്‍ക്കുന്നുണ്ട്. കുഞ്ഞികൃഷ്ണന്റെ പുതിയ വെളിപ്പെടുത്തലുകള്‍ പാര്‍ട്ടി നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.  

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in