Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പാർലമെന്‍റ് സമ്മേളനം ഇന്നു മുതല്‍ ; ഫോണ്‍ ചോർത്തല്‍ ഉള്‍പ്പെടെ ആയുധമാക്കാന്‍ പ്രതിപക്ഷം

പാർലമെന്‍റ്  സമ്മേളനം ഇന്നു മുതല്‍ ; ഫോണ്‍ ചോർത്തല്‍ ഉള്‍പ്പെടെ ആയുധമാക്കാന്‍ പ്രതിപക്ഷം
ന്യൂഡല്‍ഹി : പാര്‍ലമെന്‍റിന്‍റെ വര്‍ഷകാലസമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഇന്ധനവില വര്‍ധന, കൊവിഡ് രണ്ടാംതരംഗം കൈകാര്യം ചെയ്യുന്നതിലെ വീഴ്ച, വാക്‌സിന്‍ ക്ഷാമം, കാര്‍ഷിക നിയമങ്ങള്‍, ഫോണ്‍ ചോര്‍ത്തല്‍ തുടങ്ങിയ വിഷയങ്ങള്‍ പ്രതിപക്ഷം ആയുധമാക്കും. കർഷകസമരം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട്  പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയേക്കും. ഫോണ്‍ ചോര്‍ത്തലില്‍ കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ വഞ്ചിച്ചെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. രാജ്യരക്ഷയെയും പൗരാവകാശത്തെയും ബാധിക്കുന്ന വിഷയമെന്ന് കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ.ആന്റണി പറഞ്ഞു. പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് വിഷയം ഉന്നയിക്കുമെന്ന് കെ.സി.വേണുഗോപാല്‍ എം.പി. ഫോണ്‍ ചോര്‍ത്തല്‍ ഞെട്ടിപ്പിക്കുന്നതെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എംപി. വിയോജിപ്പിന്‍റെ സ്വരം ഉന്മൂലനം ചെയ്യാനുള്ള നീക്കമാണെന്നും എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞു.

Related articles

See all
Popular News

വിജയദശമി ദിനത്തിൽ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; രാവണന്റെ കോലത്തിനൊപ്പം ഗ്യാനേഷ്...

Popular News

മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷം; 4 പേർ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ...

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

അങ്കിത ഭണ്ഡാരി കൊലക്കേസ്; വിവാദങ്ങൾക്കിടെ സിക്കിം ഗവർണറായി ദുഷ്യന്ത് കുമാർ ഗൗതം സത്യപ്രതിജ...

Save your stories

Sign in