Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Sports

NEERAJ CHOPRA| പാരീസ് ഡയമണ്ട് ലീഗ്: ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര ഒന്നാമത്; പിന്നിട്ടത് 88.16 മീറ്റര്‍ ദൂരം

NEERAJ CHOPRA| പാരീസ് ഡയമണ്ട് ലീഗ്: ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര ഒന്നാമത്; പിന്നിട്ടത് 88.16 മീറ്റര്‍ ദൂരം
പാരീസ് ഡയമണ്ട് ലീഗിലെ ജാവലിന്‍ ത്രോയില്‍ ഇന്ത്യന്‍ താരം നീരജ് ചോപ്ര ഒന്നാമത്. 88.16 മീറ്റര്‍ ദൂരം പിന്നിട്ടാണ് നീരജ് ഒന്നാമതെത്തിയത്. ആദ്യ ത്രോയിലാണ് നീരജ് ഇത്രയും ദൂരം കണ്ടെത്തിയത്. സീസണിലെ ആദ്യ ജയമാണിത്. ആദ്യ ത്രോയില്‍ 87.88 മീറ്റര്‍ താണ്ടിയ ജര്‍മനിയുടെ ജൂലിയന്‍ വെബ്ബറിനാണ് രണ്ടാം സ്ഥാനം. ബ്രസീല്‍ താരം ലൂയി മൗറീസ്യോ ദ സില്‍വ(86.62 മീറ്റര്‍)യാണ് മൂന്നാം സ്ഥാനത്ത്. മത്സരത്തില്‍ തുടക്കം മുതല്‍ വെബറിന് മുന്നിലായിരുന്ന നീരജ് ചോപ്ര. നിലവിലെ ഒളിമ്പിക് ചാമ്പ്യന് ഈ വിജയം ആത്മവിശ്വാസം നല്‍കും. മേയില്‍ നടന്ന ദോഹ ഡയമണ്ട് ലീഗില്‍ ജാവലിന്‍ ത്രോയിലെ സ്വപ്ന ദൂരമായ 90 മീറ്റര്‍ പിന്നിട്ടെങ്കിലും നീരജിന് രണ്ടാംസ്ഥാനമായിരുന്നു. പിന്നാലെ പോളണ്ടില്‍ നടന്ന മീറ്റിലും രണ്ടാം സ്ഥാനത്തിലൊതുങ്ങി. 2 മത്സരങ്ങളിലും നീരജിനെ പിന്തള്ളിയത് ജര്‍മനിയുടെ ജൂലിയന്‍ വെബ്ബറാണ്. വെബര്‍ അടക്കം 90 മീറ്റര്‍ കടമ്പ പിന്നിട്ട 5 താരങ്ങള്‍ പാരിസില്‍ നീരജിനൊപ്പം മത്സരിക്കാനുണ്ടായിരുന്നു. എട്ടുവര്‍ഷത്തിന് ശേഷമാണ് പാരീസ് ഡയമണ്ട് ലീഗില്‍ നീരജ് മത്സരിക്കുന്നത്. 2017-ല്‍ 84.67 മീറ്റര്‍ എറിഞ്ഞ് അഞ്ചാം സ്ഥാനത്തെത്തിയിരുന്നു.

Related articles

See all
Popular News

അർഷ്ദീപ് സിംഗിന് പരുക്ക് ; നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചുവരവ്,ഭുവനേശ്വർ കുമാർ ഇ...

Popular News

ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ; പുതിയ റെക്കോഡുമായി അഭിഷേക് ശർമ

Popular News

അന്താരാഷ്ട്ര ടി20യിൽ സിക്സുകളുടെ സെഞ്ചുറി പൂർത്തിയാക്കി വെസ്റ്റിൻഡീസിനെതിരെ വെടിക്കെട്ട് ബ...

Popular News

വിൻഡീസിനെതിരെ പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; നാലാം ടി-20 ഇന്ന് ഹൈദരാബാദിൽ

Save your stories

Sign in