Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

World

DONALD TRUMP| ട്രംപിനെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് നാമനിര്‍ദ്ദേശം ചെയ്ത് പാകിസ്ഥാന്‍

DONALD TRUMP|  ട്രംപിനെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് നാമനിര്‍ദ്ദേശം ചെയ്ത് പാകിസ്ഥാന്‍
2026 ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ നാമനിര്‍ദ്ദേശം ചെയ്ത് പാകിസ്ഥാന്‍ സര്‍ക്കാര്‍. ഇന്ത്യാ-പാക് സംഘര്‍ഷത്തില്‍ നിര്‍ണായക നയതന്ത്ര ഇടപെടല്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പാകിസ്ഥാന്‍ ട്രംപിനെ നാമനിര്‍ദ്ദേശം ചെയ്തത്. പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്നുണ്ടായ സൈനിക സംഘര്‍ഷത്തിനിടയില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമാധാനത്തിന് മധ്യസ്ഥത വഹിച്ചത് താനാണെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. ട്രംപിന്റെ അവകാശവാദം ഇന്ത്യ പല തവണ നിഷേധിച്ചിരുന്നു. എന്നാല്‍ വലിയ യുദ്ധത്തിലേക്ക് പോകേണ്ട സംഘര്‍ഷം ട്രംപിന്റെ ഇടപെടലിലൂടെ അവസാനിച്ചെന്നാണ് പാകിസ്ഥാന്‍ വ്യക്തമാക്കുന്നത്. 'ഒരു യഥാര്‍ത്ഥ സമാധാന നിര്‍മ്മാതാവ് എന്ന നിലയില്‍ പ്രസിഡന്റ് ട്രംപിന്റെ പങ്കിനും സംഭാഷണത്തിലൂടെ സംഘര്‍ഷങ്ങള്‍ പരിഹരിക്കാനുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയ്ക്കും തെളിവാണ് ഈ ഇടപെടല്‍,' പാകിസ്ഥാന്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. പാകിസ്താന്‍ സൈനിക തലവന്‍ അസിം മുനീറിന് ട്രംപ് വിരുന്നൊരുക്കിയത് വലിയ ചര്‍ച്ചയായിരുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ ഇല്ലാതെ ആദ്യമായാണ് ഒരു പാക് സൈനിക മേധാവിക്ക് യുഎസ് പ്രസിഡന്റ് വിരുന്നൊരുക്കുന്നത്. അസിം മുനീറിനെ കാണാന്‍ കഴിഞ്ഞത് ബഹുമതിയായി കാണുന്നുവെന്നാണ് ട്രംപ് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചത്.

Related articles

See all
Popular News

ജെറ്റ് എഞ്ചിന്റെ കരുത്തിൽ റോക്കറ്റ് പോലൊരു കുതിപ്പ്; ഹാർലി ഡേവിഡ്സണിൽ വേറിട്ട പരീക്ഷണവുമായ...

Popular News

6500 കോടിയുടെ തട്ടിപ്പിന് ശ്രമിച്ച രാജ്യാന്തര കുറ്റവാളി സംഘം ഷാര്‍ജയില്‍ പിടിയില്‍ ; 12 രാ...

Popular News

2026-ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു; റോബർട്ട് ഇ. ഹാളിനും മൈക്കൽ വുഡ്ഫോർഡിനും പു...

Popular News

മാർപാപ്പയ്ക്ക് ശസ്ത്രക്രിയ ശ്വാസകോശത്തില്‍ മുഴ, രോഗ വിവരം അറിയിച്ച് മാര്‍പാപ്പ

Save your stories

Sign in