Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

നെയ്യാറ്റിന്‍കര സനല്‍ നേതൃത്വം നല്‍കുന്ന പദയാത്ര ഇന്ന് സമാപിക്കും

നെയ്യാറ്റിന്‍കര സനല്‍ നേതൃത്വം നല്‍കുന്ന പദയാത്ര ഇന്ന് സമാപിക്കും
തിരുവനന്തപുരം : ഡി.സി.സി പ്രസിഡന്‍റ് നെയ്യാറ്റിൻകര സനൽ നയിക്കുന്ന പ്രതിഷേധ ജ്വാലാ പദയാത്ര ഇന്ന് സമാപിക്കും. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. പതിനഞ്ച് ദിവസം നീണ്ടു നിന്ന യാത്രയിൽ ഉടനീളം ആയിരങ്ങളാണ് അണിനിരന്നത്. പൗരത്വഭേദഗതി നിയമത്തിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെയും ശക്തമായാ താക്കീതായാണ് തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ നെയ്യാറ്റിന്‍കര സനലിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാലാ പദയാത്ര നടത്തിവന്നത്. സംസ്ഥാന ബജറ്റില്‍ തിരുവനന്തപുരം ജില്ലയെ അവഗണിച്ചതും പദയാത്രയില്‍ ഉയർത്തിക്കാട്ടി. ഫെബ്രുവരി 19 ന് പാറശാല ജംഗ്ഷനിൽ നിന്ന് എ.ഐ.സിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാൽ ഫ്ലാഗ് ഓഫ് ചെയ്ത പദയാത്ര ഇന്ന് വര്‍ക്കലയിലെ പളളിക്കലില്‍ സമാപിക്കും. പദയാത്രയിലും പൊതുയോഗങ്ങളിലും വലിയ സ്വീകരണമാണ് ഡി.സി.സി പ്രസിഡന്‍റ് നെയ്യാറ്റിൻകര സനലിന് ലഭിച്ചത്. വൻ ജനപങ്കാളിത്തത്തോടെയുള്ള പദയാത്രയുടെ സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി ഭാരവാഹികളും, എം.പിമാരും, എം.എല്‍.എമാരുമടക്കം പ്രമുഖ നേതാക്കള്‍ സമാപന സമ്മേളനത്തിൽ പങ്കെടുക്കും.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in