Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ഉത്തർപ്രദേശിലും ബീഹാറിലും മഴയും വെള്ളപ്പൊക്കവും തുടരുന്നു; മരിച്ചവരുടെ എണ്ണം 120 കവിഞ്ഞു

ഉത്തർപ്രദേശിലും ബീഹാറിലും മഴയും വെള്ളപ്പൊക്കവും തുടരുന്നു; മരിച്ചവരുടെ എണ്ണം 120 കവിഞ്ഞു
ഒരാഴ്ചയായി തുടരുന്ന മഴയിലും വെള്ളപ്പൊക്കത്തിലും ഉത്തർപ്രദേശിലും ബീഹാറിലും മരിച്ചവരുടെ എണ്ണം 120 കവിഞ്ഞു. പ്രളയ ബാധിത മേഖലകളിൽ റെഡ് അലർട്ട് തുടരുകയാണ്. ബീഹാറിലെ ജില്ലാ ജയിലിൽ വെള്ളം കയറിയതിനെത്തുടർന്ന് 900 ഓളം തടവുകാരെ അടുത്തുള്ള ആശുപത്രിയിലേയ്ക്ക് മാറ്റി. മഴ ഒരു ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബീഹാർ മുഖ്യമന്ത്രി നീതീഷ് കുമാർ വ്യോമസേനയുടെ സഹായം തേടി. ഉത്തർപ്രദേശിനും ബിഹാറിനുമിടയിൽ സർവീസ് നടത്തുന്ന ഏഴ് ട്രെയിൻ സർവീസുകൾ റദ്ദാക്കുകയും ആറെണ്ണം വഴിതിരിച്ചുവിടുകയും ചെയ്തു. ഉത്തർപ്രദേശിൽ ബീഹാറിനോടു ചേർന്നുള്ള ബലിയ, വാരാണസി, ജോൻപുർ ജില്ലകളെയാണ് മഴ കൂടുതൽ ബാധിച്ചത്. ബീഹാറിന്‍റെ തലസ്ഥാനമായ പട്ന പ്രളയത്തിൽ മുങ്ങി. 100 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന നളന്ദ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെള്ളം നിറഞ്ഞു. ബീഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോഡിയെയും കുടുംബത്തെയും പട്നയിലെ വീട്ടിൽ നിന്ന് ദേശീയ ദുരന്ത നിവാരണ സേന രക്ഷിച്ചു. അതേസമയം ഇന്ത്യയിൽ ഏറ്റവും വലിയ കാലാവസ്ഥാ മാറ്റമെന്ന് കേന്ദ്ര കാലവസ്ഥ വകുപ്പിന്‍റെ നിരീക്ഷിച്ചു. കഴിഞ്ഞ 25 വർഷത്തിനിടയിലെ കൂടിയ മഴയാണ് ഈ മൺസൂണിൽ പെയ്തത് . ഇന്നലെയോടെ മൺസൂൺ അവസാനിച്ചെങ്കിലും വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. https://youtu.be/39oQJ3Eeg00

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in