Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ജി. മാർത്താണ്ഡന്റെ 'ഓട്ടം തുള്ളൽ'ചിത്രീകരണം പൂര്‍ത്തിയായി; വിജയരാഘവനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ, റിലീസ് സെപ്റ്റംബർ 18-ന്

ജി. മാർത്താണ്ഡന്റെ 'ഓട്ടം തുള്ളൽ'ചിത്രീകരണം പൂര്‍ത്തിയായി; വിജയരാഘവനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ, റിലീസ് സെപ്റ്റംബർ 18-ന്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഓട്ടം തുള്ളൽ' ചിത്രീകരണവും നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയാക്കി സെപ്റ്റംബർ 18-ന് തിയറ്ററുകളിലെത്തുന്നു. തികച്ചും ഗ്രാമീണ പശ്ചാത്തലത്തിൽ, യാഥാർത്ഥ്യത്തോട് ചേർന്നുനിൽക്കുന്ന ജീവിതാനുഭവങ്ങളാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്. നമ്മുടെ ഗ്രാമീണ ജീവിതത്തിൽ നിത്യവും കാണുന്ന വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെയാണ് ചിത്രം മുന്നേറുന്നത്. ഉദയൻ ശാന്തിയായി വിജയരാഘവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ, ആശുപത്രിക്ക് അടുത്ത് ശവപ്പെട്ടിക്കട നടത്താൻ പരസ്യം ചെയ്യുന്ന 'സ്വപ്നേഷ്' എന്ന രസകരമായ വേഷത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ എത്തുന്നു.

ബാബു അളിയനായി ഹരിശ്രീ അശോകനും, ആന്റപ്പനായി ടിനി ടോമും തിളങ്ങുമ്പോൾ, 'തിങ്കളാഴ്ച നിശ്ചയം' ഫെയിം കെ.യു. മനോജ് 'രാജൻ' എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ബിബിൻ ജോർജ് മറ്റൊരു സുപ്രധാന വേഷത്തിൽ എത്തുമ്പോൾ ബിനു ശിവറാം, ജിയോ ബേബി, സിദ്ധാർത്ഥ് ശിവ, കുട്ടി അഖിൽ, ബിപിൻ ചന്ദ്രൻ, പ്രിയനന്ദനൻ, പൗളി വത്സൻ, സേതുലക്ഷ്മി തുടങ്ങി മലയാള സിനിമയിലെ പ്രമുഖ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.ജെ.കെ.എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹൻ നെല്ലിക്കാട്ട് നിർമ്മിക്കുന്ന ചിത്രം ആദ്യാ പ്രൊഡക്ഷൻസ് ആണ് അവതരിപ്പിക്കുന്നത്. സിറിയക്ക് ആലഞ്ചേരി കോ-പ്രൊഡ്യൂസറും ഹിരൺ മഹാജൻ, ജി. മാർത്താണ്ഡൻ എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരുമാണ്. ബിനു ശിവറാമിന്റെതാണ് തിരക്കഥ. പ്രദീപ് നായർ ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംഗും നിർവ്വഹിക്കുന്നു. ഗുഡ് ഫെല്ലാസ് റിലീസ് ആണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്.


Related articles

See all
Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

കേരളത്തിൽ റെക്കോർഡിട്ട് 'ജയിലർ 2' റിലീസ്; 800 സ്ക്രീനുകളിൽ 4000-ലധികം ഷോകൾ, ചിത്രം തിയേറ്റ...

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Popular News

ബോക്സ് ഓഫീസിൽ റെക്കോർഡ് കൊടുങ്കാറ്റായി ‘ജയിലർ 2’; പ്രീ-സെയിലിൽ 50 കോടി തികയ്ക്കാൻ രജനി പടം

Save your stories

Sign in