Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'ഓട്ടം തുള്ളലി'ലെ 'മരംകൊത്തി...'; വൈക്കം വിജയലക്ഷ്മിയുടെ ലിറിക്കല്‍ ഗാനം തരംഗമാകുന്നു

'ഓട്ടം തുള്ളലി'ലെ 'മരംകൊത്തി...'; വൈക്കം വിജയലക്ഷ്മിയുടെ ലിറിക്കല്‍ ഗാനം തരംഗമാകുന്നു

തിരുവനന്തപുരം: വേറിട്ട ശബ്ദസൗന്ദര്യം കൊണ്ട് സംഗീതാസ്വാദകരുടെ മനംകവര്‍ന്ന ഗായിക വൈക്കം വിജയലക്ഷ്മിയുടെ പുതിയ പാട്ട് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ജി. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഓട്ടം തുള്ളലി'ലെ 'മരം കൊത്തി വേഗത്തില്‍ മനം കൊത്തി നീറുന്നു എന്‍ തുയിര്...' എന്ന് തുടങ്ങുന്ന ലിറിക്കല്‍ വീഡിയോ ഗാനമാണ് പുറത്തുവന്നതിന് പിന്നാലെ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് രാഹുല്‍ രാജ് ഈണമിട്ട ഗാനമാണിത്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി പുറത്തുവിട്ട ഗാനം ചുരുങ്ങിയ സമയം കൊണ്ടാണ് നവമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയത്. നാടന്‍ ശീലുകളിലുള്ള വൈക്കം വിജയലക്ഷ്മിയുടെ ഹിറ്റ് പാട്ടുകളുടെ പട്ടികയിലേക്ക് മറ്റൊരു മനോഹര ഗാനം കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുകയാണ് ഇതിലൂടെ. വിജയരാഘവന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം തനി നാടന്‍ പശ്ചാത്തലത്തിലുള്ള കഥയാണ് പറയുന്നത്. ഒരു സാധാരണ ഗ്രാമത്തിലെ കുടുംബത്തില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ ആ ഗ്രാമത്തിന്റെ തന്നെ പ്രശ്‌നമായി മാറുന്നതും, തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളും തികഞ്ഞ നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെയാണ് ചിത്രം അവതരിപ്പിക്കുന്നത്. ആദ്യാ പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന 'ഓട്ടം തുള്ളല്‍' ജെ.കെ.എസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മോഹന്‍ നെല്ലിക്കാട്ടാണ് നിര്‍മ്മിക്കുന്നത്. സിറിയക്ക് ആലഞ്ചേരി കോ-പ്രൊഡ്യൂസറും ഹിരണ്‍ മഹാജന്‍, ജി. മാര്‍ത്താണ്ഡന്‍ എന്നിവര്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാരുമാണ്.

വിഷ്ണു ഉണ്ണികൃഷ്ണന്‍, ടിനി ടോം, ഹരിശ്രീ അശോകന്‍, മനോജ് കെ.യു, ബിനു ശിവറാം, ജിയോ ബേബി, സിദ്ധാര്‍ത്ഥ് ശിവ, കുട്ടി അഖില്‍, ജെറോം, ബിപിന്‍ ചന്ദ്രന്‍, പ്രിയനന്ദനന്‍, വൈക്കം ഭാസി, ആദിനാട് ശശി, റോയ് തോമസ്, മാസ്റ്റര്‍ ശ്രീപത് യാന്‍, അനിയപ്പന്‍, ശ്രീരാജ്, പൗളി വത്സന്‍, സേതുലക്ഷ്മി, ജസ്‌ന്യ കെ. ജയദീഷ്, ചിത്രാ നായര്‍, പ്രിയ കോട്ടയം, ബിന്ദു അനീഷ്, ലതാദാസ്, അജീഷ, രാജി മേനോന്‍, ബേബി റിഹരാജ് തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ബിബിന്‍ ജോര്‍ജ്ജ് ചിത്രത്തില്‍ മറ്റൊരു സുപ്രധാന വേഷത്തിലെത്തുന്നു.

ബിനു ശിവറാമിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. പ്രദീപ് നായര്‍ ഛായാഗ്രഹണവും ജോണ്‍കുട്ടി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.

മറ്റു അണിയറ പ്രവര്‍ത്തകര്‍:

  • കലാസംവിധാനം: സുജിത് രാഘവ്

       
  • മേക്കപ്പ്: അമല്‍ സി. ചന്ദ്രന്‍

       
  • കോസ്റ്റ്യൂം ഡിസൈന്‍: സിജി തോമസ് നോബല്‍

       
  • ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവന്‍

       
  • അസ്സോസിയേറ്റ് ഡയറക്ടേഴ്‌സ്: സജ്യൂ പൊറ്റയില്‍ക്കട, ഡിഫിന്‍ ബാലന്‍

       
  • പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിജു കടവൂര്‍

       
  • പ്രൊഡക്ഷന്‍ മാനേജേഴ്‌സ്: റഫീഖ് ഖാന്‍, മെല്‍ബിന്‍ ഫെലിക്‌സ്

       
  • സ്റ്റില്‍സ്: അജി മസ്‌കറ്റ്

       
  • പി.ആര്‍.ഒ: വാഴൂര്‍ ജോസ്

    ചിത്രം ഉടന്‍ തന്നെ തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

Related articles

See all
Popular News

സൂരി നായകനാകുന്ന പുതിയ ചിത്രത്തിന് ചെന്നൈയിൽ തുടക്കം; നായികയായി രജിഷ വിജയൻ, ക്ലാപ്പടിച്ച്...

Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

കേരളത്തിൽ റെക്കോർഡിട്ട് 'ജയിലർ 2' റിലീസ്; 800 സ്ക്രീനുകളിൽ 4000-ലധികം ഷോകൾ, ചിത്രം തിയേറ്റ...

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Save your stories

Sign in