Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രാഷ്ട്രപതിക്ക് നിവേദനം നൽകി

കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രാഷ്ട്രപതിക്ക് നിവേദനം നൽകി
കേന്ദ്ര സർക്കാരിന്‍റെ വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടി നേതാക്കൾ രാഷ്ട്രപതിക്ക് നിവേദനം സമർപ്പിച്ചു. മൂന്ന് കാർഷിക നിയമങ്ങളും ജനാധിപത്യ വിരുദ്ധമാണ് എന്ന് പ്രതിപക്ഷ പാർട്ടി നേതാക്കൾ രാഷ്ട്രപതിയെ അറിയിച്ചു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ എത്തിയ പ്രതിപക്ഷ പാർട്ടി നേതാക്കളാണ് രാഷ്ട്രപതിയെ നേരിൽ കണ്ട് നിവേദനം സമർപ്പിച്ചത്. കേന്ദ്ര സർക്കാർ നടപ്പാക്കിയ മൂന്ന് കാർഷിക നിയമങ്ങളും പൂർണമായും ജനാധിപത്യ വിരുദ്ധമാണ് എന്ന് പ്രതിപക്ഷ പാർട്ടി നേതാക്കൾ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ നേരിൽ കണ്ട് അറിയിച്ചു. കൃത്യമായ ചർച്ചകൾ പോലും നടത്താതെയാണ് നിയമങ്ങൾ പാസാക്കിയത്. അതിനാൽ കാർഷിക നിയമങ്ങൾ പൂർണമായും പിൻവലിക്കണം എന്ന് നേതാക്കൾ രാഷ്ട്രപതിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. [embed]https://www.youtube.com/watch?v=WrGBwqlQ22c[/embed] കാർഷിക നിയമങ്ങൾ സെലക്ട് കമ്മിറ്റിക്ക് വിടണം എന്നാണ് പ്രതിപക്ഷ പാർട്ടികൾ ആവശ്യം ഉന്നയിച്ചത്. എന്നാൽ പ്രതിപക്ഷ ശബ്ദങ്ങൾക്ക് യാതൊരു പരിഗണനയും നൽകാതെ ബില്ലുകൾ പാസാക്കി എന്ന് നേതാക്കൾ പറഞ്ഞു. കൊടും തണുപ്പിനെ അവഗണിച്ചു കൊണ്ട് കർഷകർ നിയമങ്ങളോടുള്ള അവരുടെ എതിർപ്പ് പ്രകടിപ്പിക്കുകയാണ്. അതിനാൽ പ്രതിഷേധം അവസാനിപ്പിക്കേണ്ടത് സർക്കാരിന്റെ കടമയാണ് എന്ന് നേതാക്കൾ കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധിക്ക് പുറമെ എൻ സി പി അധ്യക്ഷൻ ശരത് പവാർ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, ഡി എം കെ നേതാവ് ടി കെ എസ് ഇളങ്കോവൻ, സിപിഐ നേതാവ് ഡി രാജ എന്നിവർ പ്രതിപക്ഷ നിരയിൽ ഉണ്ടായിരുന്നു. [embed]https://www.facebook.com/JaihindNewsChannel/videos/404271447665461[/embed]

Related articles

See all
Popular News

ഡാറ്റ വേണ്ട, കോളിങ് മാത്രം മതിയോ? പുതിയ 3 വോയ്‌സ് പ്ലാനുകളുമായി ഭാരതി എയർടെൽ

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

സൽമാൻ ഖാനുമായി സഹകരിച്ചു പ്രവർത്തിച്ചതിന് പ്രതികാരം; ടൈഗർ ഷ്രോഫിന്റെ കാറിനുനേരെ അഞ്ച് തവണ...

Save your stories

Sign in