Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ബജറ്റിന്മേലുള്ള ചർച്ച : തോമസ് ഐസക്കിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം

ബജറ്റിന്മേലുള്ള ചർച്ച : തോമസ് ഐസക്കിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം
ബജറ്റിന്മേലുള്ള ചർച്ചയിൽ ധനമന്ത്രി തോമസ് ഐസക്കിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം. തോമസ് ഐസക്കിന്‍റെ ബജറ്റ് വർണശബളമായ വെടിക്കെട്ടാണെന്ന് വി.ഡി സതീശൻ എംഎൽഎയുടെ വിമർശനം. തിരുവനന്തപുരത്തെ അവഗണനയുടെ നഗരമാക്കിയെന്ന് വി.എസ് ശിവകുമാർ എംഎൽഎയും ആരോപിച്ചു. ബജറ്റിലെ വാഗ്ദാനങ്ങൾ പലതും തനിയാവർത്തനങ്ങളാണെന്ന് പ്രതിപക്ഷം നേരത്തേ വിമർശനം ഉന്നയിച്ചിരുന്നു. ജനങ്ങൾക്ക് മേൽ അധികഭാരം അടിച്ചേൽപ്പിക്കുന്നതും യാഥാർഥ്യങ്ങൾ ഉൾകൊള്ളാത്തതുമാണ് ബജറ്റെന്നും ആരോപണമുണ്ട്. ബജറ്റിനെ വർണശബളമായ വെടിക്കെട്ടെന്ന് വിശേഷിപ്പിച്ച വി.ഡി സതീശൻ എംഎൽഎ. സംസ്ഥാനം വലിയൊരു കടക്കെണിയിലേക്കാണ് വീഴുന്നതെന്ന യാത്ഥാർത്യത്തെ ധനമന്ത്രി മറച്ചുവയ്ക്കുകയാണെന്നും കുറ്റപ്പെടുത്തി. നികുതി പിരിച്ചെടുക്കാൻ പോലും സാധിക്കാത്ത രീതിയിൽ വലിയ അഴിമതിയും അരാജകത്വമാണ് നിയമ വകുപ്പിൽ നിലനിൽക്കുന്നത്. നികുതി വകുപ്പ് ഇത്രയും അധപതിച്ച മറ്റൊരു കാലം ഉണ്ടായിട്ടില്ലെന്നും വി.ഡി സതീശൻ ആരോപിച്ചു. ബജറ്റിൽ തിരുവനന്തപുരം ജില്ലയെ അവഗണിച്ചതിൽ വി.എസ് ശിവകുമാർ എംഎൽഎയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ബജറ്റ് നിരാശാജനകമാണെന്ന് പ്രതികരിച്ച മോൻസ് ജോസഫ്.  ബജറ്റിൽ കാർഷിക മേഖലയെ അവഗണിച്ചതിനെതിരെയും വിമർശനം ഉയർത്തി. https://www.youtube.com/watch?v=pRkX2tZJgMY

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in