Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വിമാനത്തിന്റെ വീല്‍ അറയില്‍ ഒളിച്ച് അദ്ഭുതയാത്ര; പതിമൂന്നുകാരനായ അഫ്ഗാന്‍ ബാലന്‍ ഡല്‍ഹിയിലെത്തി

വിമാനത്തിന്റെ വീല്‍ അറയില്‍ ഒളിച്ച് അദ്ഭുതയാത്ര; പതിമൂന്നുകാരനായ അഫ്ഗാന്‍ ബാലന്‍ ഡല്‍ഹിയിലെത്തി
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ നിന്ന് വിമാനത്തിന്റെ വീല്‍ അറില്‍ ഒളിച്ച് 13 വയസ്സുകാരന്‍ ഡല്‍ഹിയിലെത്തി. അഫ്ഗാനിസ്ഥാന്‍ എയര്‍ലൈന്‍സായ കാം എയറിന്റെ വിമാനത്തിലാണ് അതിസാഹസികമായ ഈ യാത്ര നടത്തിയത്. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ബാലന്‍ സുരക്ഷിതനാണെന്ന് അധികൃതര്‍ അറിയിച്ചു. ഇറാനിലേക്ക് പോകാന്‍ ഉദ്ദേശിച്ചാണ് കുട്ടി വിമാനത്തില്‍ കയറിയത്. എന്നാല്‍, വിമാനം മാറി കയറുകയായിരുന്നു. വിമാനം ലാന്‍ഡ് ചെയ്ത ശേഷം, അഫ്ഗാന്‍ കുര്‍ത്ത ധരിച്ച ബാലന്‍ വിമാനത്താവളത്തില്‍ പരുങ്ങിനടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കുട്ടിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കുട്ടിക്കെതിരെ കേസെടുത്തില്ല. തുടര്‍ന്ന്, അതേ വിമാനത്തില്‍ തന്നെ കുട്ടിയെ അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചയച്ചു. വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറില്‍ ഒളിച്ച് യാത്ര ചെയ്യുന്നത് അതീവ അപകടകരമാണ്. 30,000 അടി ഉയരത്തില്‍ മൈനസ് 60 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില കുറയാം. ഇത് ഹൈപ്പോതെര്‍മിയക്ക് കാരണമാകാം. കൂടാതെ, ഓക്‌സിജന്റെ അളവ് കുറയുന്നതിനാല്‍ അബോധാവസ്ഥയും മരണവും സംഭവിക്കാം. ഇന്ത്യയില്‍ ഇത്തരത്തിലുള്ള രണ്ടാമത്തെ സംഭവമാണിത്. 1996-ല്‍ പ്രദീപ് സൈനി, വിജയ് സൈനി എന്നീ സഹോദരന്‍മാര്‍ ഇതേപോലെ ബ്രിട്ടനിലേക്ക് യാത്ര ചെയ്തിരുന്നു. അതില്‍ പ്രദീപ് സൈനി രക്ഷപ്പെടുകയും വിജയ് സൈനി മരണപ്പെടുകയും ചെയ്തു.

Related articles

See all
Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ; ഡൽഹിയിൽ ഇന്ന് പ്രതിഷേധ മാർ...

Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Popular News

10 മണിക്കൂറിലധികം അജ്ഞാത കേന്ദ്രത്തിൽ; ഒടുവിൽ അഭിജീത് ദീപ്കെക്ക് ജാമ്യം

Popular News

ഗ്യാനേഷ് കുമാറിനെതിരെ പോരാട്ടം കടുപ്പിക്കാൻ ഇന്ത്യ സഖ്യം; ഒക്ടോബർ 25-ന് പ്രതിഷേധ റാലി, നവം...

Save your stories

Sign in