Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പുന്ന നൗഷാദ് വധം: പ്രതികളെ അറസ്റ്റ് ചെയ്യാത്തത് അതീവഗുരുതരമെന്ന് ഉമ്മന്‍ ചാണ്ടി

പുന്ന നൗഷാദ് വധം: പ്രതികളെ അറസ്റ്റ് ചെയ്യാത്തത് അതീവഗുരുതരമെന്ന് ഉമ്മന്‍ ചാണ്ടി
തൃശൂര്‍: ചാവക്കാട് പുന്ന കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് നൗഷാദ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളെ ഇതുവരെ പിടികൂടാത്തത് അത്ഭുതകരമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ ചാണ്ടി. നൗഷാദിനെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ കരുതിക്കൂട്ടി കൊലപ്പെടുത്തിയതാണെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ എത്രയും വേഗം നടപടിയെടുക്കണമെന്നും യഥാര്‍ഥ പ്രതികളെ കണ്ടെത്തി ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. അറസ്റ്റ് വൈകിയാല്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. നൗഷാദിന് സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി ഉണ്ടായിരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടങ്കില്‍ പോലീസ് നേരത്തെ നടപടികളെടുക്കേണ്ടിയിരുന്നെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കൊല്ലപ്പെട്ട നൗഷാദിന്റെ വസതിയില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഒക്ടോബർ 22 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ...

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Save your stories

Sign in