Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ഏറ്റവും കൂടുതല്‍ വനിതാ എം.പിമാരുള്ള പാര്‍ട്ടി; മോദി മന്ത്രിസഭയില്‍ ആറ് വനിതാ പ്രതിനിധികള്‍‌ മാത്രം

ഏറ്റവും കൂടുതല്‍ വനിതാ എം.പിമാരുള്ള പാര്‍ട്ടി; മോദി മന്ത്രിസഭയില്‍ ആറ് വനിതാ പ്രതിനിധികള്‍‌ മാത്രം
Modi Ministry മോദി സർക്കാർ രണ്ടാമതും അധികാരത്തിലെത്തുമ്പോൾ മന്ത്രിസഭയിൽ ആകെയുള്ളത് ആറ് വനിതകൾ മാത്രം. കൂടുതൽ വനിതാ എം.പിമാരുള്ള ലോക്‌സഭയായിട്ടും വളരെ കുറവ് മാത്രമാണ് മന്ത്രിസഭയിലെ വനിതാ പ്രാതിനിധ്യം. വ്യാഴാഴ്ച രാഷ്ട്രപതി ഭവനിൽ സത്യപ്രതിജ്ഞ ചെയ്തത് 58 കേന്ദ്രമന്ത്രിമാരാണ്. കഴിഞ്ഞ മന്ത്രിസഭയിലുണ്ടായിരുന്ന നിർമല സീതാരാമൻ, ഹർസിമ്രത് കൗർ ബാദൽ, സ്മൃതി ഇറാനി എന്നിവർക്ക് ഇത്തവണയും കാബിനറ്റ് പദവി ലഭിച്ചു. സുഷമ സ്വരാജ്, മേനക ഗാന്ധി, ഉമാ ഭാരതി, അനുപ്രിയ പട്ടേൽ തുടങ്ങിയവർക്ക് അവസരം ലഭിക്കാതിരിക്കുകയും ചെയ്തിരുന്നു. ഏറ്റവും കൂടുതൽ വനിതാ എം.പിമാരുള്ളതും ബി.ജെ.പിക്ക് തന്നെയാണ്. 542 എം.പിമാരിൽ 78 പേരാണ് വനിതകള്‍. ഇതിൽ നാൽപത് പേരും ബി.ജെ.പി എം.പിമാരാണ്. ആദ്യ നരേന്ദ്ര മോദി സർക്കാരിൽ പ്രതിരോധ മന്ത്രി, ധനവകുപ്പ് സഹമന്ത്രി തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്ത നിർമല സീതാരാമൻ, അകാലിദൾ നേതാവ് പ്രകാശ് സിംഗ് ബാദലിന്‍റെ മരുമകൾ ഹർസിമ്രത് കൗർ ബാദൽ, സ്മൃതി ഇറാനി, ഉത്തർപ്രദേശിലെ ഫത്തേപുർ മണ്ഡലത്തിൽ നിന്നുള്ള ലോക്‌സഭാ എം.പി സാധ്വി നിരഞ്ജൻ ജ്യോതി, ഛത്തീസ്ഡിൽ നിന്നുള്ള ബി.ജെ.പി നേതാവ് രേണുകാ സിംഗ്, ബംഗാളിലെ ബി.ജെ.പി ജനറൽ സെക്രട്ടറിയായ ദേബോശ്രീ ചൗധരി എന്നിവരാണ് മോദി മന്ത്രിസഭയിലെ ആറ് വനിതാ കേന്ദ്രമന്ത്രിമാർ.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in