Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഒമിക്രോൺ ഇന്ത്യയിലും; കർണാടകയിൽ 2 പേരിൽ വൈറസ് സ്ഥിരീകരിച്ചു

ഒമിക്രോൺ ഇന്ത്യയിലും; കർണാടകയിൽ 2 പേരിൽ വൈറസ് സ്ഥിരീകരിച്ചു
ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചു. കർണാടകയിലാണ് വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് വൈറസ് സ്ഥിരീകരിച്ചത്. വിദേശത്തുനിന്നെത്തിയ 66, 46 വയസുള്ള രണ്ടുപേരിലാണ്  രോഗം കണ്ടെത്തിയത്. ഇവരെ ഉടൻ തന്നെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. വൈറസ് സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലുണ്ടായിരുന്നവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. പത്തു പേരുടെ ഫലം കാത്തിരിക്കുന്നുവെന്നും ആരോഗ്യമന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലവ് അഗർവാൾ അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും എന്നാൽ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശം നല്‍കി. ഇന്ത്യൻ സാർസ്–കോവ്–2 ജീനോമിക്സ് കൺസോർഷ്യമാണ് (ഐഎൻഎസ്എസിഒജി) ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇന്ത്യയിലെ വിവിധ ലബോറട്ടറികളുടെയും ഗവേഷണ സ്ഥാപനങ്ങളുടെയും കൂട്ടായ്മയിലൂടെ തുടർച്ചയായി കൊറോണ വൈറസിന്‍റെ ജനിതക വ്യതിയാനം നിരീക്ഷിക്കുന്ന സംവിധാനമാണ് ഐഎൻഎസ്എസിഒജി.

Related articles

See all
Popular News

വിജയദശമി ദിനത്തിൽ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; രാവണന്റെ കോലത്തിനൊപ്പം ഗ്യാനേഷ്...

Popular News

മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷം; 4 പേർ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ...

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Save your stories

Sign in