Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വടക്കന്‍ കേരളത്തില്‍ ഇന്ന് കൊട്ടിക്കലാശം; വോട്ടെടുപ്പ് 11 ന്

വടക്കന്‍ കേരളത്തില്‍ ഇന്ന് കൊട്ടിക്കലാശം; വോട്ടെടുപ്പ് 11 ന്
തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം നടക്കുന്ന വടക്കന്‍ ജില്ലകളിലെ പരസ്യപ്രചാരണം ഇന്ന് കൊട്ടിക്കലാശത്തോടെ അവസാനിക്കും. ഡിസംബര്‍ 11-ന് ആണ് വടക്കന്‍ കേരളത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. ശനിയാഴ്ചയാണ് ഫലപ്രഖ്യാപനം. ഭരണപക്ഷത്തിന്റെ അഴിമതികളും വിവാദങ്ങളും ചര്‍ച്ചാവിഷയമായതോടെ യു.ഡി.എഫ്. തരംഗം ആഞ്ഞടിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം. ആദ്യഘട്ട വോട്ടെടുപ്പില്‍ ഉയര്‍ന്നുവന്ന ശബരിമല സ്വര്‍ണ്ണക്കൊള്ള കേസും മറ്റ് അഴിമതികളും വടക്കന്‍ കേരളത്തിലും എല്‍.ഡി.എഫിന് വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്. അതേസമയം മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് മാറ്റിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി വട്ടത്ത് ഹസീന ഞായറാഴ്ച രാത്രിയാണ് കുഴഞ്ഞുവീണ് മരിച്ചത്. പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയതിന് പിന്നാലെ ഹസീനക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടന്‍ തന്നെ എടക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

Related articles

See all
Popular News

പവിഴമല്ലിത്തറയിൽ വീണ്ടും ജയറാമിന്റെ മേളപ്പെരുക്കം; തുടർച്ചയായി 13-ാം തവണയും മേളപ്രമാണിയായി...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ബഷീറിന്റെ യുദ്ധവിരുദ്ധ ചിന്തകൾ അരങ്ങിലേക്ക്: 'ചൊറിയൻപുഴ യുദ്ധം' നാടകത്തിന്റെ എൻട്രി പാസ് പ...

Popular News

ആലപ്പുഴയിൽ പോഷകാഹാരക്കുറവുകൊണ്ട് രണ്ടുവയസുകാരൻ മരിച്ച സംഭവം: മാതാപിതാക്കളുടെ ഭാഗത്തുനിന്ന്...

Save your stories

Sign in