Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പരാതിക്കാരിയെ ഉപേക്ഷിച്ച് പോലീസ് മടങ്ങി; മന്ത്രിയുടെ ഭാര്യയ്ക്ക് പോലും സുരക്ഷയില്ല; ആഞ്ഞടിച്ച് വി ഡി സതീശന്‍

പരാതിക്കാരിയെ ഉപേക്ഷിച്ച് പോലീസ് മടങ്ങി; മന്ത്രിയുടെ ഭാര്യയ്ക്ക് പോലും സുരക്ഷയില്ല; ആഞ്ഞടിച്ച് വി ഡി സതീശന്‍
മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോന്‍ ഉന്നയിച്ച ഗുരുതരമായ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ പോലീസിനെയും സംസ്ഥാന സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മന്ത്രിയുടെ നിര്‍ദേശപ്രകാരം ജീവനക്കാര്‍ ഭാര്യയെ മുറിയില്‍ അടച്ചുപൂട്ടി ഉപദ്രവിച്ചിട്ടും, വിവരമറിഞ്ഞെത്തിയ പോലീസ് നോക്കുകുത്തിയായി മടങ്ങിയത് അങ്ങേയറ്റം പരിതാപകരമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പരാതിയെത്തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പോലീസ് ബിന്ദു മേനോന് എന്ത് സംഭവിച്ചുവെന്നോ, ആരെങ്കിലും ആക്രമിച്ചോ, അവര്‍ക്ക് പരിക്കേറ്റിട്ടുണ്ടോ എന്നോ അന്വേഷിക്കാന്‍ തയ്യാറായില്ല. അവരെ അവിടെനിന്ന് രക്ഷിക്കുന്നതിന് പകരം പാതിവഴിയില്‍ ഉപേക്ഷിച്ച് മടങ്ങുകയാണ് പോലീസ് ചെയ്തത്. മന്ത്രിയുടെ ഭാര്യയായതുകൊണ്ട് പോലീസ് പേടിച്ചോടിയതാണോ എന്ന് പരിഹസിച്ച പ്രതിപക്ഷ നേതാവ്, ഈ പോലീസില്‍ നിന്ന് കേരളത്തിലെ ഏത് സ്ത്രീക്കാണ് സുരക്ഷ ലഭിക്കുകയെന്നും ചോദിച്ചു. സ്ത്രീ സുരക്ഷയെക്കുറിച്ച് വലിയ അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന സര്‍ക്കാരിന് ഈ സംഭവം വലിയ നാണക്കേടാണെന്നും അദ്ദേഹം തുറന്നടിച്ചു. മന്ത്രിമാരുടെ കുടുംബപ്രശ്‌നങ്ങളിലോ വ്യക്തിപരമായ കാര്യങ്ങളിലോ ഇടപെടാന്‍ യു.ഡി.എഫ് ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരാളുടെ വ്യക്തിജീവിതമോ പ്രണയബന്ധങ്ങളോ പ്രതിപക്ഷത്തിന്റെ വിഷയമല്ല. എന്നാല്‍, ഇവിടെ ഒരു സ്ത്രീയെ മന്ത്രിയുടെ നിര്‍ദേശപ്രകാരം സ്വന്തം സ്റ്റാഫ് ആക്രമിച്ചു എന്ന ഗുരുതരമായ പരാതിയാണ് ഉയര്‍ന്നിരിക്കുന്നത്. ഇതില്‍ പോലീസിന്റെ നിലപാട് ദയനീയമാണ്. കേള്‍ക്കുന്നവര്‍ക്ക് പോലും നാണക്കേടുണ്ടാക്കുന്ന ഈ അവസ്ഥയില്‍ മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളോട് മറുപടി പറയണമെന്നും, ഈ വിഷയത്തില്‍ സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിക്കാന്‍ പോകുന്നതെന്ന് അറിയാന്‍ കാത്തിരിക്കുകയാണെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in