Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ആശങ്കയൊഴിയുന്നു; ഏഴാമത്തെയാള്‍ക്കും നിപയില്ല

ആശങ്കയൊഴിയുന്നു; ഏഴാമത്തെയാള്‍ക്കും നിപയില്ല
Nipah സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്ന എഴാമത്തെ വ്യക്തിക്കും നിപ ബാധയില്ലെന്ന് സ്ഥിരീകരണം. അരോഗ്യ സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്. കളമശ്ശേരി ആശുപത്രിയില്‍ ചികില്‍സയില്‍ വ്യക്തിക്കാണ് രോഗബാധയില്ലെന്ന് സ്ഥിരീകരിക്കുന്നത്. ഇനി ഒരാളുടെ പരിശോധനാ ഫലം കൂടി പുറത്ത് വരാനുണ്ടെന്നും അരോഗ്യ സെക്രട്ടറി അറിയിച്ചിരുന്നു. അതേസമയം, നിപ ബാധിച്ച രോഗിയുടെ ഇപ്പോഴത്തെ ആരോഗ്യനില- കഴിഞ്ഞ രണ്ടു ദിവസത്തേക്കാള്‍ മെച്ചപ്പെട്ടിട്ടുണ്ട്. യുവാവ് ഭക്ഷണം കഴിക്കുന്നുണ്ട്. ഇന്റര്‍കോമിലൂടെ കുടംബാംഗങ്ങളുമായി സംസാരിച്ചു. പനി ഇടവിട്ട് പ്രകടമാകുന്നുണ്ട് എങ്കിലും കുറവുണ്ട്. ഐസലേഷന്‍ വാര്‍ഡിലുള്ള ഏഴുപേരില്‍ ആറുപേര്‍ക്ക് നിപ്പ ബാധയില്ലെന്ന് സ്ഥിരീകരിച്ചിരുന്നു. രോഗിയുമായി സമ്പര്‍ക്കത്തിലുള്ളതായി ഇതേവരെ കണ്ടെത്തിയിരിക്കുന്നത് 316 പേരെയാണ്. ഇതില്‍ 255 പേരെ ഇതേവരെ ബന്ധപ്പെട്ട് വിശദാംശങ്ങള്‍ എടുത്തു. 224പേരുടെ വിവരങ്ങള്‍ സൂക്ഷ്മമായി വിശകലനം ചെയ്തു. ഇതില്‍ 33 പേരെ ഹൈറിസ്‌ക് വിഭാഗത്തില്‍ പെടുത്തി തീവ്രനിരീക്ഷണത്തിലാണ്. 191 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലുള്ളവരാണ്.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഒക്ടോബർ 22 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ...

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Save your stories

Sign in