Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പെന്‍ഷന്‍ നല്‍കാന്‍ പണമില്ല ; മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിന് യാത്രാച്ചെലവിനത്തില്‍ അധികം അനുവദിച്ചത് ലക്ഷങ്ങള്‍

പെന്‍ഷന്‍ നല്‍കാന്‍ പണമില്ല ; മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിന് യാത്രാച്ചെലവിനത്തില്‍ അധികം അനുവദിച്ചത് ലക്ഷങ്ങള്‍
pinarayi vijayan തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിന് യാത്രാ ചെലവിന് ബജറ്റ് വിഹിതത്തിന് പുറമേ അധിക പണം. 5 ലക്ഷം രൂപ കൂടി അനുവദിച്ച് ധനകാര്യ വകുപ്പിന്‍റെ ഉത്തരവ് പുറത്തിറങ്ങി. സാമൂഹ്യ സുരക്ഷാ പെൻഷൻ അടക്കം മുടങ്ങിയിരിക്കെയാണ് മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിന് യാത്രാകൂലിയായി അധിക പണം അനുവദിച്ച് നല്‍കിയത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുമ്പോഴും അധിക ചെലവും ധൂർത്തും ഒഴിവാക്കാന്‍ സർക്കാര്‍ തയാറാകുന്നില്ല. മന്ത്രിമാർ മാത്രമല്ല, ചെലവ് ചുരുക്കാൻ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളും തയാറല്ല. മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിന് ടി.എ നൽകാൻ 5 ലക്ഷം രൂപ കൂടി അനുവദിച്ചു ധനവകുപ്പിന്‍റെ ഉത്തരവിറങ്ങി. ബജറ്റിൽ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിന് ടി.എ നൽകാനായി മാത്രം 7 ലക്ഷം രൂപ വകയിരുത്തിയിരുന്നു. ഈ തുക പൂർണമായും ചെലവായി. തുടർന്ന് വന്ന ടി.എ ബില്ലുകൾ മാറുവാനാണ് മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ നിർദ്ദേശപ്രകാരം പൊതുഭരണ വകുപ്പ് ധനവകുപ്പിന് തുക അനുവദിക്കുന്നതിനു വേണ്ടി ഫയൽ അയച്ചത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പല ചെലവുകളും സർക്കാർ മാറ്റി വെക്കുന്നുവെന്ന് പറയുമ്പോഴും ഈ തുക അനുവദിച്ചത് വിവാദമാവുകയാണ്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സാമൂഹ്യ സുരക്ഷാ പെൻഷൻ 3 മാസമായി മുടങ്ങിക്കിടക്കുകയാണ്. സർക്കാർ ഉദ്യോഗസ്ഥരുടെ 3 ഗഡു ക്ഷാമബത്ത ഉൾപ്പെടെ പല കാര്യങ്ങളും സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സർക്കാർ മാറ്റി വെക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിന് യാത്രാ ചെലവ് നൽകാൻ 5 ലക്ഷം കൂടി അനുവദിച്ചത്. പ്രളയബാധിതർക്കായുള്ള ധന സഹായവും ഭവനനിർമാണവുമെല്ലാം മുടങ്ങിക്കിടക്കുമ്പോഴും സർക്കാരിന്‍റെ ധൂർത്തിന് തെല്ലും കുറവില്ല.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in