Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

നിത്യ മേനോൻ നായിക; ഡി.കെ. സംവിധാനം; ലിയോ വിഷന്റെ പുതിയ ഫാന്റസി ഡാർക്ക് കോമഡി ഒരുങ്ങുന്നു

നിത്യ മേനോൻ നായിക; ഡി.കെ. സംവിധാനം; ലിയോ വിഷന്റെ പുതിയ ഫാന്റസി ഡാർക്ക് കോമഡി ഒരുങ്ങുന്നു


 നിത്യ മേനോനെ നായികയാക്കി സംവിധായകൻ ഡി.കെ. ഒരുക്കുന്ന പുതിയ ഫാന്റസി ഡാർക്ക് കോമഡി ചിത്രവുമായി ലിയോ വിഷൻ. താൽക്കാലികമായി ‘പ്രൊഡക്ഷൻ നമ്പർ 5’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ലിയോ വിഷന്റെ അഞ്ചാമത്തെ നിർമ്മാണ സംരംഭമാണ്.

നിർമാതാവ് വി.എസ്. രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള ലിയോ വിഷനും നിത്യ മേനോന്റെ ഉടമസ്ഥതയിലുള്ള കെയൂരി പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്. കെയൂരി പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ നിത്യ മേനോൻ ചിത്രത്തിന്റെ സഹനിർമാതാവായും എത്തുന്നു. പ്രശസ്ത സംവിധായകൻ വിക്രം കെ. കുമാറാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസർ.

ഫാന്റസി ഡാർക്ക് കോമഡി വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ നിത്യ മേനോനാണ് നായിക. എ. ശക്തിവേൽ ഛായാഗ്രഹണം നിർവഹിക്കുമ്പോൾ റിച്ചാർഡ് കെവിൻ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു.

ലിയോ വിഷൻ, കെയൂരി പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, നിത്യ മേനോൻ, ഡി.കെ., വിക്രം കെ. കുമാർ എന്നിവർ ഒന്നിക്കുന്ന കൂട്ടുകെട്ട് ഇതിനോടകം തന്നെ സിനിമാപ്രേമികൾക്കിടയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. വേറിട്ട പ്രമേയവും അവതരണശൈലിയുമായി പ്രേക്ഷകർക്ക് പുതിയൊരു തിയറ്റർ അനുഭവം സമ്മാനിക്കുകയാണ് അണിയറപ്രവർത്തകരുടെ ലക്ഷ്യം.

തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി ചിത്രം റിലീസ് ചെയ്യും. പാൻ-ഇന്ത്യൻ തിയറ്റർ റിലീസായാണ് സിനിമ പ്രേക്ഷകരിലേക്കെത്തുക.ചിത്രത്തിന്റെ ഔദ്യോഗിക പേര്, മറ്റ് താരങ്ങൾ, അണിയറപ്രവർത്തകർ എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന് നിർമാതാക്കൾ അറിയിച്ചു.

Related articles

See all
Popular News

സൂരി നായകനാകുന്ന പുതിയ ചിത്രത്തിന് ചെന്നൈയിൽ തുടക്കം; നായികയായി രജിഷ വിജയൻ, ക്ലാപ്പടിച്ച്...

Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

കേരളത്തിൽ റെക്കോർഡിട്ട് 'ജയിലർ 2' റിലീസ്; 800 സ്ക്രീനുകളിൽ 4000-ലധികം ഷോകൾ, ചിത്രം തിയേറ്റ...

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Save your stories

Sign in