Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കര്‍ണാടകയില്‍ മന്ത്രിസഭ വികസിപ്പിച്ചു; ആര്‍. ശങ്കറും എച്ച്. നാഗേഷും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു

കര്‍ണാടകയില്‍ മന്ത്രിസഭ വികസിപ്പിച്ചു; ആര്‍. ശങ്കറും എച്ച്. നാഗേഷും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
ബെംഗളൂരു: കര്‍ണാടകത്തില്‍ കുമാരസ്വാമി മന്ത്രിസഭ വികസിപ്പിച്ചു. ആര്‍ ശങ്കറും സ്വതന്ത്രന്‍ എച്ച് നാഗേഷും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. കോണ്‍ഗ്രസ് നേതൃത്വവുമായി ഉണ്ടാക്കിയ ധാരണയനുസരിച്ചാണ് നടപടി. ഇതോടെ സഭയില്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണം 80 ആയി. ഇരുവരുടെയും പിന്തുണ ഉറപ്പാക്കിയതിലൂടെ ബി.ജെ.പിയുടെ കുതിരക്കച്ചവട നീക്കത്തിന് തടയിടാനായിട്ടുണ്ട്. 224 അംഗ സഭയില്‍ 119 പേരുടെ പിന്തുണ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിനാകും കര്‍ണാടക മന്ത്രിസഭയില്‍ ഒഴിവ് വന്ന മൂന്ന് മന്ത്രി സ്ഥാനങ്ങളില്‍ രണ്ടെണ്ണം ജെഡിഎസിനും ഒന്ന് കോണ്‍ഗ്രസിനും അവകാശപ്പെട്ടതായിരുന്നു. ഹാവേരി മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എ ആര്‍ ശങ്കര്‍ മല്‍ബഗല്‍ മണ്ഡലത്തിലെ എംഎല്‍എ എച്ച് നാഗേഷ് എന്നിവര്‍ക്കാണ് മന്ത്രി സ്ഥാനം നല്‍കിയിരിക്കുന്നത്. ആദ്യം സഖ്യസര്‍ക്കാറിന് പിന്തുണ നല്‍കുകയും ജനുവരിയില്‍ പിന്തുണ പിന്‍വലിക്കുകയും ചെയ്ത സ്വതന്ത്ര എംഎല്‍എമാരാണ് വീണ്ടും സഖ്യ സര്‍ക്കാരിന്റെ ഭാഗമായിരിക്കുന്നത്. നേരത്തെ ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച്ഡി ദേവഗൌഡ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി സ്വതന്ത്രരെ മന്ത്രിമാരാക്കുന്ന കാര്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നു.

Related articles

See all
Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Popular News

ഗ്യാനേഷ് കുമാറിനെതിരെ എൻ.എസ്.യു.ഐ മാർച്ചും പ്രതിഷേധവും; ബാരിക്കേഡുകൾ തകർത്ത് വിദ്യാർഥികൾ

Sports

ബംഗളൂരുവിൽ മഴക്കളി; ടി20 ട്രോഫി പങ്കുവെച്ച് ഇന്ത്യയും വെസ്റ്റ് ഇൻഡീസും

Save your stories

Sign in