Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

നീറ്റ് പരീക്ഷാ ക്രമക്കേട്: ചോദ്യപേപ്പര്‍ ചോര്‍ത്തിയ സംഘത്തിലെ മുഖ്യ സൂത്രധാരന്‍ അറസ്റ്റില്

നീറ്റ് പരീക്ഷാ ക്രമക്കേട്: ചോദ്യപേപ്പര്‍ ചോര്‍ത്തിയ സംഘത്തിലെ മുഖ്യ സൂത്രധാരന്‍ അറസ്റ്റില്

ഡൽഹി : നീറ്റ് യുജി ചോദ്യപേപ്പര്‍  ചോര്‍ന്ന സംഭവവുമായി ബന്ധപ്പെട്ട കേസില്‍ സൂത്രധാരനെ സിബിഐ അറസ്റ്റ് ചെയ്തു. പ്രൊഫസര്‍ പി വി കുല്‍കര്‍ണിയെ ആണ് സിബിഐ അറസ്റ്റ് ചെയ്തത്. എന്‍ടിഎയ്ക്ക് വേണ്ടി പരീക്ഷാ പ്രവര്‍ത്തങ്ങളില്‍ ഭാഗമായിരുന്നു കുല്‍ക്കര്‍ണി. ഇതുവഴിയാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയത്. ഇയാള്‍ സ്വന്തം വീട്ടില്‍ പ്രത്യേക കോച്ചിംഗ് ക്ലാസുകള്‍ നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്.

പരീക്ഷ ചോദ്യങ്ങള്‍ പരീക്ഷാര്‍ത്ഥികള്‍ക്ക് ചോര്‍ത്തി നല്‍കിയതായും ചോദ്യങ്ങളും ഉത്തരങ്ങളും വിദ്യാര്‍ത്ഥികള്‍ നോട്ടുബുക്കില്‍ രേഖപ്പെടുത്തിയെന്നും ഈ ചോദ്യങ്ങള്‍ യഥാര്‍ത്ഥ ചോദ്യപേപ്പറിലെ ചോദ്യങ്ങളുമായി സാമ്യമുള്ളതായുമാണ് സിബിഐയുടെ കണ്ടെത്തല്‍.അറസ്റ്റിലായ പ്രൊഫ. കുല്‍ക്കര്‍ണിയെ പുണെയിലെ കോടതിയില്‍ ഹാജരാക്കിയശേഷം ഡല്‍ഹിയിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് ഡല്‍ഹിയില്‍വെച്ച് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇയാളെ വിശദമായി ചോദ്യംചെയ്യും.

അതേസമയം, നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി സിബിഐയുടെ അന്വേഷണവും പരിശോധനകളും തുടരുകയാണ്. ഇതിനകം 150-ഓളം പേരെയാണ് സിബിഐ ചോദ്യംചെയ്തത്. 40-ഓളം പേരെ കസ്റ്റഡിയിലെടുത്തു. ഇതില്‍ പലരും വിദ്യാര്‍ഥികളാണ്. ആവശ്യപ്പെട്ടാല്‍ ഹാജരാകണമെന്ന വ്യവസ്ഥയില്‍ ഇവരില്‍ പലരെയും വിട്ടയച്ചു. നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും മൊബൈല്‍ഫോണുകളും രേഖകളും സിബിഐ പിടിച്ചെടുത്തിട്ടുണ്ട്.


Related articles

See all
Popular News

'അമേരിക്ക-പാകിസ്ഥാന്‍ യുദ്ധമുണ്ടായാല്‍ ഇന്ത്യ പാകിസ്ഥാനൊപ്പം നില്‍ക്കും': വിവാദ പ്രസ്താവനയ...

Popular News

"പാർട്ടിയിൽ ഇനി സിംഹങ്ങൾ മാത്രം; പ്രശസ്തിയല്ല പോരാട്ടമാണ് പ്രധാനം": രാഹുൽ ഗാന്ധി

Popular News

ജന്തര്‍മന്തര്‍ അറസ്റ്റില്‍ പ്രതിഷേധം: കൊണാട് പ്ലേസില്‍ തിരംഗമാര്‍ച്ച് ഇന്ന്; സെന്‍ട്രല്‍ പ...

Popular News

ഡല്‍ഹി പോലീസ് അതിക്രമം: പത്ത് മണിക്കൂര്‍ നീണ്ട സമരത്തിനൊടുവില്‍ ജെബി മേത്തറും എന്‍.എസ്.യു....

Save your stories

Sign in