Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സുപ്രീം കോടതിയിലേക്ക് ഇന്ത്യാ മുന്നണിയുടെ വൻ മാർച്ച്; ബാരിക്കേഡുകൾ തകർത്ത് പ്രവർത്തകർ, ഗ്യാനേഷ് കുമാറിനെതിരെ രാഹുൽ ഗാന്ധി റിട്ട് ഹർജി നൽകി

സുപ്രീം കോടതിയിലേക്ക് ഇന്ത്യാ മുന്നണിയുടെ വൻ മാർച്ച്; ബാരിക്കേഡുകൾ തകർത്ത് പ്രവർത്തകർ, ഗ്യാനേഷ് കുമാറിനെതിരെ രാഹുൽ ഗാന്ധി റിട്ട് ഹർജി നൽകി

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് സുപ്രീം കോടതിയിലേക്ക് ഇന്ത്യാ മുന്നണി നടത്തിയ മാർച്ചിൽ ആയിരങ്ങൾ അണിനിരന്നു. സുപ്രീം കോടതിക്ക് 200 മീറ്റർ അകലെ ഭഗവാൻ ദാസ് റോഡിൽ പോലീസ് ബാരിക്കേഡുകൾ ഉയർത്തി മാർച്ച് തടഞ്ഞെങ്കിലും പ്രതിഷേധമിരമ്പിയ പ്രവർത്തകർ ബാരിക്കേഡുകൾ മറിച്ചിട്ടു. അതിനിടെ, ഗ്യാനേഷ് കുമാറിന്റെ നടപട ചോദ്യം ചെയ്തുകൊണ്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തു.

കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നിന്ന് രണ്ടു ബസുകളിലായി ആരംഭിച്ച മാർച്ചിൽ ഖർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മമത ബാനർജി അടക്കമുള്ള മുതിർന്ന നേതാക്കളും എം.പിമാരും പങ്കെടുത്തു. പിന്നീട് ബസിൽ നിന്നിറങ്ങി കാൽനടയായി നീങ്ങിയ നേതാക്കൾക്കൊപ്പം വൻ ജനക്കൂട്ടവും അണിനിരന്നു. ജനക്കൂട്ടം നിയന്ത്രണാതീതമാണെന്നും പിൻവാങ്ങണമെന്നും ഡി.സി.പി രാഹുൽ ഗാന്ധിയോട് നേരിട്ട് അഭ്യർത്ഥിച്ചെങ്കിലും നേതാക്കൾ പ്രതിഷേധവുമായി മുന്നോട്ടുപോയി. ഭഗവാൻ ദാസ് റോഡിൽ പോലീസ് തടഞ്ഞതോടെ പ്രക്ഷോഭകർ ട്രക്കിന് മുകളിലെ വേദിയിൽ കയറി രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തിൽ പ്രതിഷേധം തുടർന്നു.

സമാധാനപരമായി എത്തിയ പ്രതിഷേധക്കാരെ തടയാൻ ഡൽഹി പോലീസിന് പുറമെ കേന്ദ്രസേനയെയും റാപ്പിഡ് ആക്ഷൻ ഫോഴ്‌സിനെയും പ്രദേശത്ത് കനത്ത സുരക്ഷയോടെ വിന്യസിച്ചിട്ടുണ്ട്. ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ്, പ്രതിപക്ഷ കക്ഷി പ്രവർത്തകർ തമ്പടിച്ചിരിക്കുകയാണ്.

Related articles

See all
Popular News

ഡൽഹി കൊണാട്ട് പ്ലേസിലെ സി.ജെ.പി. പ്രക്ഷോഭം: തടയാൻ വിസമ്മതിച്ച് ഹൈക്കോടതി, സുരക്ഷ ഉറപ്പാക്ക...

Popular News

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്ക് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ്

Popular News

6-സ്പീഡ് ഗിയർബോക്‌സും TFT ഡിസ്‌പ്ലേയും; കരുത്തുറ്റ അപ്‌ഡേറ്റുകളോടെ പൾസർ N250 SS എത്തുമ്പോൾ

Popular News

നവരാത്രി തിരക്ക്; ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപി...

Save your stories

Sign in