Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ദേശീയ അധ്യാപക ദിനം: രാജ്യത്തെ അധ്യാപകര്‍ക്ക് ആശംസ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു

ദേശീയ അധ്യാപക ദിനം: രാജ്യത്തെ അധ്യാപകര്‍ക്ക് ആശംസ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു

ന്യൂഡല്‍ഹി: ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് രാജ്യത്തെ മുഴുവന്‍ അധ്യാപകര്‍ക്കും ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. വിദ്യാര്‍ഥികളെ ഒരു നല്ല മനുഷ്യനാക്കി മാറ്റുന്നതില്‍ അധ്യാപകര്‍ വഹിക്കുന്ന പങ്കിനെയും അവര്‍ പ്രശംസിച്ചു. അധ്യാപകര്‍ അവരുടെ മാര്‍ഗനിര്‍ദേശത്തിലൂടെ കുട്ടികളുടെ കഴിവുകളെ പരിപോഷിപ്പിക്കുന്നതിലും സ്വഭാവം മെച്ചപ്പെടുത്തുന്നതിലും നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്നും ദ്രൗപതി മുര്‍മു തന്റെ സന്ദേശത്തിലൂടെ പങ്കുവച്ചു.

'അധ്യാപക ദിനത്തില്‍ രാജ്യത്തുടനീളമുള്ള എല്ലാ അധ്യാപകര്‍ക്കും എന്റെ ഹൃദയംഗമായ ആശംസകള്‍ നേരുന്നു. എല്ലാ അധ്യാപകരുടെയും സംഭാവനകള്‍ക്ക് ഞാന്‍ നന്ദി പറയുന്നു. രാജ്യത്തെ വലിയ ഉയരങ്ങളിലേക്ക് നയിക്കുന്ന പ്രബുദ്ധരായ തലമുറകളെ എല്ലാ അധ്യാപകരും വാര്‍ത്തെടുക്കട്ടെയെന്ന് ഞാന്‍ ആശംസിക്കുന്നു'വെന്ന് ദ്രൗപതി മുര്‍മു ആശംസിച്ചു.

സമര്‍പ്പണബോധവും കരുതലുമുള്ള ഒരു അധ്യാപകന് ഓരോ വിദ്യാര്‍ഥിയുടെയും അതുല്യമായ കഴിവുകളെ തിരിച്ചറിയാന്‍ സാധിക്കും. വിദ്യാര്‍ഥികള്‍ക്ക് പ്രചോദനമായി അവരെ മികവിലേക്ക് കുതിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി. കൂടാതെ അധ്യാപകര്‍ തങ്ങളുടെ അറിവ് നിരന്തരം പുതുക്കണമെന്നും സാങ്കേതികവിദ്യകള്‍ ഉള്‍ക്കൊണ്ട് നൂതനമായ അധ്യാപന രീതികള്‍ സ്വീകരിക്കണമെന്നും ഉപദേശിച്ചു. വിദ്യാര്‍ഥികള്‍ക്കിടയില്‍ സ്വതന്ത്ര ചിന്ത പ്രോത്സാഹിപ്പിക്കേണ്ടതിന്റെയും അന്വേഷണത്വര വളര്‍ത്തിയെടുക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ചും രാഷ്ട്രപതി എടുത്തുപറഞ്ഞു. തുടര്‍ന്ന് മികച്ച ഗ്രന്ഥകാരനും ദാര്‍ശനികനുമായിരുന്ന മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി ഡോ. സര്‍വേപ്പള്ളി രാധാകൃഷ്ണന്റെ ജന്മവാര്‍ഷികമാണ് രാജ്യം അധ്യാപക ദിനമായി ആചരിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയ്ക്കും തത്വശാസ്ത്രത്തിനും ഡോ. രാധാകൃഷ്ണന്‍ നല്‍കിയ സംഭാവനകള്‍ സമാനതകളില്ലാത്തതാണ്. സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ അധ്യാപകര്‍ വഹിക്കുന്ന പങ്കിനെ അഭിനന്ദിച്ച രാഷ്ട്രപതി, വിദ്യാര്‍ഥികളില്‍ ഉയര്‍ന്ന മൂല്യങ്ങളും ചിന്താശേഷിയും വളര്‍ത്താന്‍ അധ്യാപകരുടെ സേവനം അനിവാര്യമാണെന്നും കൂട്ടിച്ചേര്‍ത്തു. ഡോ. രാധാകൃഷ്ണനെ ഒരു അസാധാരണ അധ്യാപകനെന്ന് വിശേഷിപ്പിച്ചുകൊണ്ട് രാഷ്ട്രപതി അദ്ദേഹത്തിന് സ്മരണാഞ്ജലികള്‍ അര്‍പ്പിച്ചു.

ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും ദാര്‍ശനികനും അധ്യാപകനുമായിരുന്നു ഡോ. സര്‍വേപ്പള്ളി രാധാകൃഷ്ണന്‍. 1888 സെപ്റ്റംബര്‍ 5ന് തമിഴ്നാട്ടിലെ തിരുത്തണിയില്‍ ജനനം. ഇന്ത്യയുടെ ആദ്യ വൈസ് പ്രസിഡന്റ് (19521962), രണ്ടാമത്തെ രാഷ്ട്രപതി (19621967), സോവിയറ്റ് യൂണിയനിലെ ഇന്ത്യന്‍ അംബാസഡര്‍ എന്നീ സ്ഥാനങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1954ല്‍ രാജ്യം 'ഭാരതരത്‌നം' നല്‍കി ആദരിച്ചു. 1975 ഏപ്രില്‍ 17ന് അദ്ദേഹം അന്തരിച്ചു. ഭാരതീയ തത്ത്വചിന്തകള്‍ക്കും സംസ്‌കാരത്തിനും അദ്ദേഹം നല്‍കിയ സംഭാവനകള്‍ അഗ്രഗണ്യമാണ്. ഇന്ത്യന്‍ ഫിലോസഫി, ദി ഹിന്ദു വ്യൂ ഓഫ് ലൈഫ് എന്നിങ്ങനെ ആഗോളതലത്തില്‍ പ്രശസ്തി നേടിയ ധാരാളം കൃതികളും ഉപനിഷത്തുക്കളും രചിച്ചിട്ടുണ്ട്. 

Related articles

See all
Popular News

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു, മാളികപ്പുറം മേൽശാന്തി...

Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Popular News

കൊൽക്കത്തയിൽ ദുർഗാപൂജ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് അപകടം; മരണം 19 ആയി

Popular News

ഉദ്ഘാടനത്തിനൊരുങ്ങി മാക്കേക്കടവ്-നേരേകടവ് പാലം; മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇന്ന് നാടിന് സ...

Save your stories

Sign in