Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഗോവിന്ദനെതിരെ 'സൈബര്‍ പൊങ്കാല'; സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന് അണികള്

ഗോവിന്ദനെതിരെ 'സൈബര്‍ പൊങ്കാല'; സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന് അണികള്



തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയ്ക്ക് പിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ പാര്‍ട്ടി അണികള്‍ക്കിടയില്‍ പ്രതിഷേധം പുകയുന്നു. പാര്‍ട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ എം.വി. ഗോവിന്ദന്റെ വാര്‍ത്താ സമ്മേളനം അറിയിച്ചുകൊണ്ടുള്ള പോസ്റ്റിന് താഴെ വിമര്‍ശനങ്ങളുടെ വലിയ പ്രവാഹമാണ് കാണുന്നത്.

തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് എം.വി. ഗോവിന്ദന്‍ സെക്രട്ടറി സ്ഥാനം രാജിവെക്കണമെന്നാണ് ഭൂരിഭാഗം കമന്റുകളിലൂടെയും അണികള്‍ ആവശ്യപ്പെടുന്നത്. എം സ്വരാജിനെയോ പി ജയരാജനെയോ പോലുള്ള നേതാക്കളെ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരണമെന്നും കമന്റുകളില്‍ നിര്‍ദ്ദേശമുണ്ട്. പാര്‍ട്ടിയുടെ ശൈലിയോടുള്ള അണികളുടെയും പൊതുജനങ്ങളുടെയും അസംതൃപ്തിയാണ് ഈ പരാജയമെന്നും നേതൃത്വം ഇത് തിരിച്ചറിയണമെന്നും പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

പാര്‍ട്ടി ക്ലാസ്സുകള്‍ എടുക്കുന്ന സെക്രട്ടറിയെയല്ല, രാഷ്ട്രീയ എതിരാളികളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള പോരാളിയെയാണ് അണികള്‍ക്ക് ആവശ്യമെന്ന് കമന്റുകള്‍ പറയുന്നു. പാര്‍ട്ടിക്കോട്ടകള്‍ പോലും തകര്‍ന്നടിയുന്നത് നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന് പ്രവര്‍ത്തകര്‍ വിമര്‍ശിക്കുന്നു. പിണറായി വിജയനെ താങ്ങി നടക്കാന്‍ വേണ്ടി മാത്രമായി ഒരു പാര്‍ട്ടി സെക്രട്ടറിയുടെ ആവശ്യമില്ലെന്നും ചിലര്‍ തുറന്നടിക്കുന്നു. വാര്‍ത്താ സമ്മേളനങ്ങളില്‍ അദ്ദേഹം നടത്തുന്ന പരാമര്‍ശങ്ങള്‍ പാര്‍ട്ടിയെ പരിഹാസ്യമാക്കുന്നുവെന്നും വിമര്‍ശനമുണ്ട്.

തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ വലിയ രീതിയിലുള്ള തിരുത്തല്‍ നടപടികള്‍ വേണമെന്ന ആവശ്യം താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമാണെന്നതിന്റെ സൂചനയാണ് സോഷ്യല്‍ മീഡിയയിലെ ഈ പ്രതിഷേധം.

Related articles

See all
Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Save your stories

Sign in