Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ബിനോയ് കോടിയേരിയെ തേടി മുംബൈ പോലീസ് കണ്ണൂരില്‍; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശം

ബിനോയ് കോടിയേരിയെ തേടി മുംബൈ പോലീസ് കണ്ണൂരില്‍; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശം
Binoy-Kodiyeri1 ബിനോയ് കോടിയേരിക്കെതിരെ നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്തുന്ന മുംബൈ പോലീസ് കണ്ണൂരിലെത്തി. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബിനോയിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം അറസ്റ്റ് ഒഴിവാക്കാന്‍ ബിനോയ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും വിവരങ്ങളുണ്ട്. ബിനോയ് കോടിയേരിക്കെതിരായ പരാതിയില്‍ അന്വേഷിക്കാന്‍ മുബൈ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബിനോയിയോട് പൊലീസ് ആവശ്യപ്പെട്ടതായാണ് വിവരം. കേസിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് പറഞ്ഞ് സിപിഎം നേതാക്കള്‍ രംഗത്തെത്തുന്നുണ്ടെങ്കിലും പ്രതിപക്ഷം ഇന്ന് സിപിഎമ്മിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, വിഷയത്തില്‍ ഇന്നും കോടിയേരി പ്രതികരിച്ചിട്ടില്ല. അതിനിടെ യുവതിക്കെതിരെ ബിനോയ് നല്‍കിയ പരാതിയില്‍ ഇപ്പോഴും കണ്ണൂര്‍ റേഞ്ച് ഐജി തുടര്‍നടപടി എടുത്തിട്ടില്ല. മുംബെയില്‍ നടന്ന സംഭവങ്ങളില്‍ കേരളത്തില്‍ കേസ് എടുക്കാനാകുമോ എന്ന സംശയം പ്രകടിപ്പിച്ച് നേരത്തെ എസ്പി ഐജിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഒക്ടോബർ 22 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ...

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Save your stories

Sign in