Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ വ്യാപക ക്രമക്കേട്; 25 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; പരിശോധന ശക്തമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്

മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ വ്യാപക ക്രമക്കേട്; 25 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; പരിശോധന ശക്തമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്

തിരുവനന്തപുരം: സംസ്ഥാനത്തെ മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളിലെ ഭക്ഷണശാലകളില്‍ ഭക്ഷ്യ, ലീഗല്‍ മെട്രോളജി, ഉപഭോക്തൃകാര്യ വകുപ്പുകള്‍ സംയുക്തമായി നടത്തിയ മിന്നല്‍ പരിശോധനകളില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. വിവിധ ജില്ലകളിലായി നടത്തിയ 35 പരിശോധനകളില്‍ നിന്ന് ഇതുവരെ 25 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ ലീഗല്‍ മെട്രോളജി വകുപ്പ് 15 കേസുകളും, ഉപഭോക്തൃകാര്യ വകുപ്പും ഭക്ഷ്യവകുപ്പും നാല് കേസുകള്‍ വീതവും, ഭക്ഷ്യസുരക്ഷാ വകുപ്പ് രണ്ട് കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

കൊല്ലത്തെ മള്‍ട്ടിപ്ലക്‌സ് തിയേറ്ററില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച ഭക്ഷണശാല ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചു. ഇവിടെ ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന ഐസ്‌ക്രീമില്‍ മുടിയുടെ അംശവും പ്രാണികളെയും കണ്ടെത്തി. കാലാവധി കഴിഞ്ഞ പാല്‍ കണ്ടെത്തിയതിനും പോപ്കോണ്‍ ബില്ലില്‍ തൂക്കം രേഖപ്പെടുത്താത്തതിനും നടത്തിപ്പുകാരന് കനത്ത പിഴ ചുമത്തുന്നതിന്റെ ഭാഗമായി നോട്ടീസ് നല്‍കിയിട്ടുണ്ട്.

ലീഗല്‍ മെട്രോളജി വകുപ്പ് ഇതുവരെ 62,000 രൂപ പിഴയീടാക്കി. പോപ്കോണ്‍, ശീതളപാനീയങ്ങള്‍ എന്നിവ അളവില്‍ കുറച്ചു വില്‍പ്പന നടത്തിയതിന് ലീഗല്‍ മെട്രോളജി ആക്ട് പ്രകാരം നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 75 ഗ്രാം പ്രഖ്യാപിച്ച പോപ്കോണില്‍ 25 ഗ്രാം വരെ കുറവും, ശീതളപാനീയങ്ങളില്‍ 35 മി.ഗ്രാം വരെ കുറവുമാണ് കണ്ടെത്തിയത്. ത്രാസുകള്‍ കൃത്യത ഉറപ്പുവരുത്തി മുദ്രവെച്ച് ഉപയോഗിക്കാത്തതിന് 3 തിയേറ്ററുകള്‍ക്കെതിരെയും, ലാര്‍ജ്, മീഡിയം, സ്മാള്‍ എന്നിങ്ങനെ അളവ് വ്യക്തമാക്കാതെ വല്‍പ്പന നടത്തിയതിന് 7 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

മള്‍ട്ടിപ്ലക്‌സുകളില്‍ അമിതവില ഈടാക്കുന്നതായും കൃത്യമായ അളവ് നല്‍കുന്നില്ലെന്നുമുള്ള പരാതികളെ തുടര്‍ന്നാണ് പരിശോധനയെന്ന് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. തുടര്‍പരിശോധനകള്‍ ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിച്ചാല്‍ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Related articles

See all
Popular News

നെടുമ്പാശ്ശേരി കാർ അപകടക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും

Popular News

വ്യാജപ്രചരണം; DYFI ജില്ലാ സെക്രട്ടറിക്കെതിരെ ഡിജിപിക്ക് പരാതി നൽകി മന്ത്രി എം. ലിജു

Popular News

മാസപ്പടി കേസിൽ ഇഡി കുരുക്ക് മുറുകുന്നു; പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം

Popular News

തോമസ് ഐസക്കിന്റെ '30,000 കോടി' വാദം തള്ളി മുഖ്യമന്ത്രി; 32,000 കോടിയുടെ കടബാധ്യതയിൽ മറുപടി...

Save your stories

Sign in