Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

എല്‍.ഡി.എഫ് യോഗത്തില്‍ സി.എ.ജി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാത്തത് നിര്‍ഭാഗ്യകരം: മുല്ലപ്പള്ളി രാമചന്ദ്രന്‍

എല്‍.ഡി.എഫ് യോഗത്തില്‍ സി.എ.ജി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാത്തത് നിര്‍ഭാഗ്യകരം: മുല്ലപ്പള്ളി രാമചന്ദ്രന്‍
എല്‍.ഡി.എഫ് യോഗത്തില്‍ സി.എ.ജി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാതിരുന്നത് തികച്ചും നിര്‍ഭാഗ്യകരമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.എം സംസ്ഥാന സമിതിയും സംസ്ഥാന സെക്രട്ടേറിയറ്റും അതീവ ഗുരുതരമായ ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തില്ല. മുഖ്യമന്ത്രിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ ഇടതുപക്ഷ നേതാക്കള്‍ ജനാധിപത്യരീതിയില്‍ അഭിപ്രായം പോലും രേഖപ്പെടുത്താത്തത് വിചിത്രമാണ്. മുഖ്യമന്ത്രിയുടെ മുന്നില്‍ മുട്ടുമടക്കി നില്‍ക്കുന്ന നേതാക്കളാണ് ഇന്ന് ഇടതുപക്ഷത്തിന് നേതൃത്വം നല്‍കുന്നത്. ഇത് അപഹാസ്യമാണ്. ജനകീയവിഷയങ്ങളില്‍ നിന്നും ആരോപണങ്ങളില്‍ നിന്നും ഒളിച്ചോടുന്ന സമീപനമാണ് സി.പി.എമ്മിനും ഇടതുപക്ഷ നേതാക്കള്‍ക്കുമുള്ളത്. യു.ഡി.എഫിനെതിരെ ഉയരുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉയര്‍ത്തിക്കാട്ടി എന്തെല്ലാം സമരകോലാഹലങ്ങളാണ് സി.പി.എമ്മും ഇടതുപക്ഷവും കാട്ടിക്കൂട്ടാറുള്ളത്. സി.എ.ജി റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി കയ്യാളുന്ന ആഭ്യന്തരവകുപ്പിനെതിരായ ആരോപണങ്ങള്‍ അക്കമിട്ട് നിരത്തിയിട്ടും ഈ വിഷയത്തില്‍ ഒന്നും പ്രതികരിക്കാത്തതും പാര്‍ട്ടിക്കകത്തും മുന്നണിയിലും ഒരക്ഷരം പോലും ചര്‍ച്ച ചെയ്യാത്തതും സി.പി.എമ്മും ഇടതുപക്ഷ കക്ഷികളും നേരിടുന്ന രാഷ്ട്രീയ അപചയത്തിന്റെ തെളിവാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in