Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കിഫ്ബിയില്‍ ഗുരുതര അഴിമതി : മുല്ലപ്പള്ളി രാമചന്ദ്രന്‍

കിഫ്ബിയില്‍ ഗുരുതര അഴിമതി : മുല്ലപ്പള്ളി രാമചന്ദ്രന്‍
കിഫ്ബി പദ്ധതിയിലെ ക്രമക്കേടും ഭരണഘടനാ വിരുദ്ധമായി വായ്പകള്‍ എടുത്തതിലെ അപാകതകളും ബോധ്യമായതിനാലാണ് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടേറ്റ് അന്വേഷണം നടത്തുന്നതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കിഫ്ബി വഴിയുള്ള നടപടികള്‍ സുതാര്യവും സത്യസന്ധവുമാണെങ്കില്‍ അന്വേഷണത്തെ ധനമന്ത്രി എന്തിനാണ് ഭയക്കുന്നത്. ധനമന്ത്രിക്ക് ഒളിച്ചുവയ്ക്കാന്‍ എന്തൊക്കയോ ഉള്ളതു കൊണ്ടാണ് എതിര്‍പ്പുമായി വരുന്നത്. റിസര്‍വ് ബാങ്ക് എന്‍ഒസി നല്‍കിയെന്ന ബലത്തില്‍ മസാല ബോണ്ടുകള്‍ ഇറക്കിയതിന് പിന്നിലും വലിയ ക്രമക്കേടുണ്ട്. കിഫ്ബിയുടെ പേരില്‍ സംസ്ഥാനത്തുടെനീളം നടക്കുന്ന കരാറുകളില്‍ കോടികളുടെ അഴിമതിയുണ്ട്. കിഫ്ബിയില്‍ നിന്ന് ലഭിച്ച പണത്തിന്‍റെ വലിയ പങ്ക് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും സിപിഎമ്മിനും ബന്ധമുള്ള ഒരു സ്ഥാപനം വഴിയാണ് സംസ്ഥാനത്ത് നിര്‍മ്മാണങ്ങളുടെ പേരില്‍ കരാര്‍ ഉറപ്പിച്ചത്. ഇതും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കാന്‍ തയ്യാറകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

Related articles

See all
Popular News

രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപം: ബി.ജെ.പി നേതാവ് കെ. ശ്രീകാന്തിനെതിരെ പരാതി നൽകി ടി.ഒ. മോഹ...

Popular News

29-ാമത് കേരള ഗവർണറായി ഓം പ്രകാശ് മാഥുർ ഒക്ടോബർ 23-ന് സത്യപ്രതിജ്ഞ ചെയ്യും

Popular News

തൊടുപുഴയിൽ തട്ടുകടയുടെ മറവിൽ കഞ്ചാവ് വിൽപന: സിപിഎം നേതാവ് അറസ്റ്റിൽ

Popular News

സംസ്ഥാനത്ത് മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; ഇടിമിന്നലിന് സാധ്യത, ജാഗ്രത...

Save your stories

Sign in