Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സമൂഹമാധ്യമങ്ങളിലെ എ.കെ. ആന്റണിക്കെതിരായ മോശം പരാമര്‍ശങ്ങള്‍  അംഗീകരിക്കില്ല: മുല്ലപ്പള്ളി രാമചന്ദ്രന്‍ 

സമൂഹമാധ്യമങ്ങളിലെ എ.കെ. ആന്റണിക്കെതിരായ മോശം പരാമര്‍ശങ്ങള്‍  അംഗീകരിക്കില്ല: മുല്ലപ്പള്ളി രാമചന്ദ്രന്‍ 
തിരുവനന്തപുരം:   സമൂഹ മാധ്യമങ്ങളില്‍  എ.കെ. ആന്റണിക്കെതിരായ  മോശം  പരാമര്‍ശങ്ങള്‍ ഒരു  കാരണവശാലും അനുവദിക്കില്ലന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടി  പ്രവര്‍ത്തകര്‍ക്ക് ആര്‍ക്കെങ്കിലും ഇതില്‍ പങ്കുണ്ടെങ്കില്‍ ശക്തമായ നടപടി ഉണ്ടാകും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദേശീയ തലത്തിലുണ്ടായ പരാജയത്തിന്റെ ഉത്തരവാദിത്വം  എ.കെ. ആന്റണിയില്‍ മാത്രം കെട്ടിവെക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ്  ഇപ്പോള്‍ നടക്കുന്നത്. ഇത്  ഒരു കാരണവശാലും അനുവദിക്കില്ല - മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. എ.കെ. ആന്‍റണിയെ പോലൊരു നേതാവിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നതിന് പിന്നില്‍ ഗൂഢ ലക്ഷ്യമാണുള്ളത്.    ഇത്തരക്കാരുടെ രഹസ്യ അജണ്ടകള്‍ ജനം തിരിച്ചറിഞ്ഞ്  തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു. പരാജയത്തിന്റെ കാരണം ഒരാളില്‍ മാത്രം അടിച്ചേല്‍പ്പിക്കുമ്പോള്‍ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്താന്‍ കഴിയാതെ പോവുകയാണ്. രാജ്യം  വിഭജനത്തിന്റെയും. വിദ്വേഷത്തിന്റെയും  വിഷലിപ്തമായ അന്തരീക്ഷത്തിലൂടെയാണ് കടന്ന് പോകുന്നത്.  ഈ അവസരത്തില്‍ നാം എല്ലാവരും ഒരുമിച്ച്  നിന്ന് സംഘടനയെ ശക്തിപ്പെടുത്തേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഒക്ടോബർ 22 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ...

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Save your stories

Sign in