Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മുല്ലപ്പെരിയാർ ജനസുരക്ഷയെ ബാധിക്കുന്ന വിഷയം; ഉടന്‍ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി; കേരളത്തിന് വിമർശനം

മുല്ലപ്പെരിയാർ ജനസുരക്ഷയെ ബാധിക്കുന്ന വിഷയം; ഉടന്‍ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി; കേരളത്തിന് വിമർശനം
ന്യൂഡല്‍ഹി : മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച് ഉടൻ തീരുമാനം എടുക്കണമെന്ന് സുപ്രീം കോടതി. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ മേൽനോട്ട സിമിതി ഇക്കാര്യത്തില്‍ തീരുമാനം എടുക്കണം. കാര്യക്ഷമമായ ചര്‍ച്ചകളുടെ അപര്യാപ്തതയാണ് കോടതിക്ക് ഇടപെടേണ്ട സാഹചര്യമുണ്ടാക്കിയതെന്ന് നിരീക്ഷിച്ച കോടതി കേരളത്തിന്‍റെ നിലപാടിനെ വിമർശിക്കുകയും ചെയ്തു. കേസ് മറ്റന്നാളത്തേക്ക് മാറ്റി. ചർച്ചകൾക്കായി കേരളം തയാറകണമെന്നായിരുന്നു സുപ്രീം കോടതിയുടെ വിമർശനം. അതേസമയം കേരളവുമായും മേൽനോട്ട സമിതിയുമായും ആലോചിക്കാമെന്ന് തമിഴ്നാട് കോടതിയെ അറിയിച്ചു. മേൽനോട്ട സമിതി റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് കേന്ദ്രം  കോടതിയെ അറിയിച്ചു. അണക്കെട്ടിൽ ജലനിരപ്പ് 139 അടിയാക്കി നിർത്തേണ്ട അടിയന്തര സാഹചര്യമുണ്ടോ എന്ന് കോടതി ആരാഞ്ഞു. മുല്ലപ്പെരിയാർ ജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണ്. അതേസമയം ഇതൊരു രാഷ്ട്രീയ വിഷയമാക്കരുതെന്ന് കോടതി പറഞ്ഞു. 142 അടിയാണ് അണക്കെട്ടിന്‍റെ പരമാവധി സംഭരണശേഷി.

Related articles

See all
Popular News

വിജയദശമി ദിനത്തിൽ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; രാവണന്റെ കോലത്തിനൊപ്പം ഗ്യാനേഷ്...

Popular News

മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷം; 4 പേർ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ...

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Save your stories

Sign in