Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

പാര്‍ലമെന്‍റിനകത്ത് വസ്ത്രം വലിച്ചു കീറി, കയ്യില്‍ കറുത്ത തുണി ചുറ്റി പിഡിപി എംപിയുടെ പ്രതിഷേധം; പ്രതിഷേധക്കാരെ സഭയില്‍ നിന്നു പുറത്താക്കി സ്പീക്കര്‍

പാര്‍ലമെന്‍റിനകത്ത് വസ്ത്രം വലിച്ചു കീറി, കയ്യില്‍ കറുത്ത തുണി ചുറ്റി പിഡിപി എംപിയുടെ പ്രതിഷേധം;  പ്രതിഷേധക്കാരെ സഭയില്‍ നിന്നു പുറത്താക്കി സ്പീക്കര്‍
ജമ്മു കശ്മീരിനുള്ള ഭരണഘടനാ പരിരക്ഷ ഉറപ്പാക്കുന്ന അനുച്ഛേദം 370 പൂര്‍ണമായും എടുത്ത് കളയാനുള്ള ബില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ചതില്‍ പ്രതിഷേധിച്ച് വസ്ത്രങ്ങള്‍ പറിച്ചുകീറി പി.ഡി.പി. എം.പി. പി.ഡി.പി എം.പി ഫയാസാണ് സ്വന്തം വസ്ത്രങ്ങള്‍ പറിച്ചുകീറി പ്രതിഷേധിച്ചത്. അമിത് ഷാ ബില്‍ അവതരിപ്പിച്ചതിന് പിന്നാലെയായിരുന്നു നടപടി. അമിത് ഷാ അവതരിപ്പിച്ചതില്‍ പ്രതിഷേധിച്ച് രാജ്യസഭയ്ക്കുളളില്‍ നിന്നും കറുത്ത തുണി കയ്യില്‍ ചുറ്റിയിറങ്ങി പി.ഡി.പി. എം.പി ഫയാദ് അഹമ്മദ് മിര്‍. തന്‍റെ വസ്ത്രം വലിച്ചുകീറിയ ശേഷമായിരുന്നു ഇദ്ദേഹം കയ്യില്‍ കറുത്ത തുണി ചുറ്റിയത്. കശ്മീരിനുള്ള ഭരണഘടനാ പരിരക്ഷ ഉറപ്പാക്കുന്ന അനുച്ഛേദം 370 പൂര്‍ണമായും എടുത്ത് കളയുകയും കശ്മീരിനെ വിഭജിക്കുകയും ചെയ്തതിലൂടെ കശ്മീരിലെ ജനങ്ങളുടെ വിശ്വാസമാണ് നഷ്ടപ്പെടുത്തിയിരിക്കുന്നതെന്ന് ഫയാദ് അഹമ്മദ് പറഞ്ഞു. ഒരു തരത്തിലും അംഗീകരിക്കാനാവാത്ത നടപടിയാണ് ഇതെന്നും എം.പി പറഞ്ഞു. ബില്ലവതരിപ്പിക്കുന്നതിനിടെ ഭരണഘടന കീറി പ്രതിഷേധിക്കാനും പി.ഡി.പി എം.പിമാര്‍ ശ്രമിച്ചു. ഇതേത്തുടര്‍ന്ന് ഇവരെ രാജ്യസഭാധ്യക്ഷന്‍ എം. വെങ്കയ്യാ നായിഡു സഭയില്‍ നിന്ന് പുറത്താക്കി. ഫയാസിനു പുറമേ നാസിര്‍ അഹമ്മദിനോടും അധ്യക്ഷന്‍ പുറത്തുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും അതുണ്ടാകാത്തതിനാല്‍ മാര്‍ഷല്‍മാരെ ഉപയോഗിച്ച് ഉപരാഷ്ട്രപതി കൂടിയായ നായിഡു അവരെ നീക്കുകയായിരുന്നു. ഇതിനിടെയാണ് പി.ഡി.പി. എം.പി ഫയാദ് അഹമ്മദ് മിര്‍ വസ്ത്രം വലിച്ചുകീറിയതും കയ്യില്‍ കറുത്ത തുണി ചുറ്റി പ്രതിഷേധം അറിയിച്ചതും.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in