Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

18 നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപിക്കും 18 ഇടത്ത് എല്‍ഡിഎഫിനും കൂടുതല്‍ വോട്ട്; സിപിഎം- ബിജെപി അന്തര്‍ധാര സജീവമോ?

18 നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപിക്കും 18 ഇടത്ത് എല്‍ഡിഎഫിനും കൂടുതല്‍ വോട്ട്; സിപിഎം- ബിജെപി അന്തര്‍ധാര സജീവമോ?
തിരുവനന്തപുരം: സിപിഎമ്മിന്റെ കുത്തകയായിരുന്ന പാര്‍ട്ടി വോട്ടുകള്‍ ബിജെപിക്ക് മറിയുകയാണെന്നു സമ്മതിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ട്. ആറ്റിങ്ങലിലെ എല്‍ഡിഎഫ് പരാജയത്തിന്റെ കാരണം വോട്ടുകള്‍ ബിജെപിക്കു പോയതാണ്. പ്രധാനമേഖകളില്‍ സിപിഎമ്മിന്റെ വോട്ടുകള്‍ ബിജെപിയിലേക്ക് മറിയുകയായിരുന്നു. ആലപ്പുഴയും തൃശൂരും അടക്കമുള്ള പല മണ്ഡലങ്ങളിലും സമാനമായ രീതിയില്‍ വോട്ടുമറിഞ്ഞു. അതെ സമയം മലപ്പുറം, പൊന്നാനി, ചാലക്കുടി, പത്തനംതിട്ട ഒഴിച്ചുള്ള 16 ലോക്‌സഭാ മണ്ഡലങ്ങളിലും ബിജെപിയുടെ വോട്ട് വര്‍ധിച്ചുവെന്നും വിലയിരുത്തലുണ്ടായി. 18 നിയമസഭാ മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനെക്കാള്‍ കൂടുതല്‍ വോട്ട് ബിജെപിക്ക് കിട്ടുകയും ചെയ്തു.മറ്റൊരു ശ്രദ്ധേമായ വസ്തുത എല്‍ഡിഎഫിന് ലീഡ് കിട്ടിയ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണവും 18 ആണ്. 11 മണ്ഡലങ്ങളില്‍ ലീഡ് നിലയില്‍ ബിജെപി അടുത്തെത്തി. അതോടൊപ്പം വിശ്വാസികളുടെ പിന്തുണ ആര്‍ജിക്കാനായി ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചു ബിജെപി നടത്തിയ നീക്കം ഗൗരവത്തോടെ കണ്ടില്ലെന്ന സ്വയംവിമര്‍ശനവും സിപിഎം നടത്തി.

Related articles

See all
Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Popular News

"മടിയിൽ കനമില്ലെങ്കിൽ പിണറായിക്ക് എന്തിന് വെപ്രാളം?: അന്വേഷണവും വിചാരണയും നേരിടാൻ പിണറായി...

Popular News

കിഫ്ബിയുടെ ചിറകരിയാൻ സർക്കാർ: വിദഗ്ധ സമിതി റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത...

Popular News

വേമ്പനാട്ട് കായലിലെ നീരൊഴുക്ക് തടസ്സം: ശാസ്ത്രീയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മ...

Save your stories

Sign in