Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

'പുതിയ വിവാദ ബില്ലുകളുമായി വരൂ... നിങ്ങള്‍ക്ക് ഇനിയും സീറ്റുകള്‍ നഷ്ടമാകാനുണ്ട്' : ബി.ജെ.പിയെ പരിഹസിച്ച് ഗുലാം നബി ആസാദ്

'പുതിയ വിവാദ ബില്ലുകളുമായി വരൂ... നിങ്ങള്‍ക്ക് ഇനിയും സീറ്റുകള്‍ നഷ്ടമാകാനുണ്ട്' : ബി.ജെ.പിയെ പരിഹസിച്ച് ഗുലാം നബി ആസാദ്
വിവാദ ബില്ലുകള്‍ ഇനിയും കൊണ്ടുവരാന്‍ ബി.ജെ.പിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. രാജ്യത്ത് ബി.ജെ.പിയുടെ സ്വാധീനമേഖലകള്‍ ചുരുങ്ങുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു രാജ്യസഭാ പ്രതിപക്ഷ നേതാവ് കൂടിയായ ഗുലാം നബി ആസാദിന്‍റെ പരിഹാസം. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ നടന്ന തെരഞ്ഞെടുപ്പുകളില്‍ കനത്ത തിരിച്ചടിയാണ് ബി.ജെ.പിക്കുണ്ടായതെന്ന് ഗുലാം നബി ആസാദ് ചൂണ്ടിക്കാട്ടി. ഹരിയാനയിലും മഹാരാഷ്ട്രയിലും ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണുണ്ടായത്. വളരെ ശ്രമപ്പെട്ടാണ് ഹരിയാനയില്‍ അവർക്ക് സർക്കാര്‍ രൂപീകരിക്കാനായത്. തോല്‍വിക്ക് സമാനമാണ് ഹരിയാനയില്‍ ബി.ജെ.പിയുടെ അവസ്ഥയെന്നും ഗുലാം നബി ആസാദ് പറഞ്ഞു. 'ഇപ്പോള്‍ പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നതിന് പിന്നാലെ ബി.ജെ.പിക്ക് ജാര്‍ഖണ്ഡും നഷ്ടമായി. ഇനിയും നിങ്ങള്‍ ഇത്തരത്തിലുള്ള ഒരു ബില്ലുമായി വീണ്ടും എത്തുമ്പോള്‍ ഞങ്ങള്‍ രണ്ട് സീറ്റുകള്‍ കൂടി അധികം നേടും' - ഗുലാം നബി ആസാദ് പറഞ്ഞു. രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും ഉത്തർപ്രദേശ് പൊലീസ് തടഞ്ഞ സംഭവത്തില്‍ ഗുലാം നബി ആസാദ് പ്രതിഷേധം രേഖപ്പെടുത്തി. ജനാധിപത്യം നിലനില്‍ക്കാന്‍ ബി.ജെ.പി ആഗ്രഹിക്കുന്നില്ലെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. രാജ്യത്തെ വിഭജിക്കുക എന്ന തത്വത്തെ അടിസ്ഥാനമാക്കിയാണ് ബി.ജെ.പി പ്രവർത്തിക്കുന്നതെന്നും ഗുലാം നബി ആസാദ് കുറ്റപ്പെടുത്തി.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in