Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മാസപ്പടി കേസ്: സിഎംആര്‍എല്‍ ജീവനക്കാരുടെ ചോദ്യം ചെയ്യല്‍ ഇന്ന്; വീണ ടി നാളെ ഇഡിക്ക് മുന്നില്

മാസപ്പടി കേസ്: സിഎംആര്‍എല്‍ ജീവനക്കാരുടെ ചോദ്യം ചെയ്യല്‍ ഇന്ന്; വീണ ടി നാളെ ഇഡിക്ക് മുന്നില്

കൊച്ചി: മാസപ്പടി കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിര്‍ണായക ഘട്ടത്തിലേക്ക് കടന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കരിമണല്‍ ഖനന കമ്പനിയായ സിഎംആര്‍എല്ലിലെ ജീവനക്കാരെ ഇന്ന് കൊച്ചിയിലെ ഇഡി ഓഫീസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനകളിലൂടെ ശേഖരിച്ച രേഖകളും സാമ്പത്തിക ഇടപാട് വിവരങ്ങളും അടിസ്ഥാനമാക്കിയാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുക.

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും എക്‌സാലോജിക് കമ്പനിയുടെ ഉടമയുമായ വീണ ടി നാളെ ഇഡിക്ക് മുന്നില്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ നിര്‍ദേശിച്ചിരിക്കുന്നത്. സിഎംആര്‍എല്ലില്‍ നിന്ന് ലഭിച്ച സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകള്‍ സഹിതം ഹാജരാകാനാണ് നിര്‍ദേശം.

സിഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ എസ്.എന്‍. ശശിധരന്‍ കര്‍ത്ത ഉള്‍പ്പെടെ ഒമ്പത് പേര്‍ക്കാണ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ശശിധരന്‍ കര്‍ത്ത, മകന്‍ ശരണ്‍ എസ്. കര്‍ത്ത, കുടുംബാംഗങ്ങള്‍, കമ്പനിയിലെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കെ.എസ്. സുരേഷ് കുമാര്‍, സീനിയര്‍ മാനേജര്‍ എന്‍.സി. ചന്ദ്രശേഖരന്‍, അഞ്ജു റേച്ചല്‍ കുരുവിള എന്നിവരടക്കമുള്ള ജീവനക്കാരും അന്വേഷണ പരിധിയിലുണ്ട്.

സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട് 132 കോടിയിലധികം രൂപയുടെ സാമ്പത്തിക ക്രമക്കേട് നടന്നതായി സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ഇഡി അന്വേഷണം ശക്തമാക്കിയത്. 2016 മുതല്‍ 2021 വരെ സിഎംആര്‍എല്ലില്‍ നിന്ന് വീണ ടി.യ്ക്ക് 2.78 കോടി രൂപ ലഭിച്ചെന്നും, എംപവര്‍ ഇന്ത്യ ക്യാപിറ്റലില്‍ നിന്ന് 50 ലക്ഷം രൂപ വായ്പ ലഭിച്ചതായും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ സാമ്പത്തിക ഇടപാടുകളുടെ സ്വഭാവവും നിയമസാധുതയുമാണ് ഇഡി പരിശോധിക്കുന്നത്.

Related articles

See all
Popular News

നെടുമ്പാശ്ശേരി കാർ അപകടക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും

Popular News

വ്യാജപ്രചരണം; DYFI ജില്ലാ സെക്രട്ടറിക്കെതിരെ ഡിജിപിക്ക് പരാതി നൽകി മന്ത്രി എം. ലിജു

Popular News

മാസപ്പടി കേസിൽ ഇഡി കുരുക്ക് മുറുകുന്നു; പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം

Popular News

തോമസ് ഐസക്കിന്റെ '30,000 കോടി' വാദം തള്ളി മുഖ്യമന്ത്രി; 32,000 കോടിയുടെ കടബാധ്യതയിൽ മറുപടി...

Save your stories

Sign in