Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വെള്ളിത്തിരയിലേക്ക് നന്ദമുരി ബാലകൃഷ്ണയുടെ മകന്‍; മോക്ഷജ്ഞ തേജയുടെ ആദ്യ ചിത്രം പ്രഖ്യാപിച്ചു

വെള്ളിത്തിരയിലേക്ക് നന്ദമുരി ബാലകൃഷ്ണയുടെ മകന്‍; മോക്ഷജ്ഞ തേജയുടെ ആദ്യ ചിത്രം പ്രഖ്യാപിച്ചു

തെലുങ്ക് സൂപ്പര്‍താരം നന്ദമുരി ബാലകൃഷ്ണയുടെ മകന്‍ നന്ദമുരി മോക്ഷജ്ഞ തേജ തെലുങ്കില്‍ നായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. വസിഷ്ഠ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. മോക്ഷജ്ഞയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ഏറെക്കാലമായി കാത്തിരുന്ന താരപുത്രന്റെ സിനിമാ അരങ്ങേറ്റം അണിയറപ്രവര്‍ത്തകര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനി, വൈ. രവി ശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

നന്ദമുരി കുടുംബത്തിനും അവരുടെ വലിയ ആരാധകവൃന്ദത്തിനും ആവേശം പകരുന്ന പുതിയൊരു അധ്യായത്തിനാണ് ഇതോടെ തുടക്കമാകുന്നത്. തന്റെ അരങ്ങേറ്റത്തിന് അനുയോജ്യമായ തിരക്കഥ തിരഞ്ഞെടുക്കാന്‍ മോക്ഷജ്ഞ ഏറെ സമയമെടുത്തിരുന്നു. നിരവധി കഥകള്‍ കേട്ടതിന് ശേഷമാണ് ഒടുവില്‍ തനിക്ക് പൂര്‍ണമായി വിശ്വാസം തോന്നിയ തിരക്കഥയിലേക്ക് താരം എത്തിയത്. നിലവില്‍ മെഗാസ്റ്റാര്‍ ചിരഞ്ജീവി നായകനാകുന്ന ബിഗ് ബജറ്റ് സോഷ്യോ-ഫാന്റസി ചിത്രം 'വിശ്വംഭര'യുടെ റിലീസിനായി കാത്തിരിക്കുന്ന സംവിധായകന്‍ വസിഷ്ഠയാണ് മോക്ഷജ്ഞയുടെ അരങ്ങേറ്റ ചിത്രത്തിനായുള്ള തിരക്കഥ ഒരുക്കുന്നത്. വസിഷ്ഠയും മോക്ഷജ്ഞയും ഒന്നിക്കുന്നുവെന്നത് തന്നെ ചിത്രത്തിന്റെ പ്രഖ്യാപനത്തോടെ വലിയ പ്രതീക്ഷകള്‍ക്ക് വഴിയൊരുക്കുന്നുണ്ട്.

മോക്ഷജ്ഞയുടെ അരങ്ങേറ്റത്തിന് വസിഷ്ഠയെപ്പോലൊരു സംവിധായകനും മൈത്രി മൂവി മേക്കേഴ്‌സിനെപ്പോലൊരു വമ്പന്‍ നിര്‍മ്മാണ കമ്പനിയും ഒത്തുചേരുന്നത് ചിത്രത്തിന്റെ വിശാലമായ കാന്‍വാസിനെ കുറിച്ചുള്ള പ്രതീക്ഷകളും ഉയര്‍ത്തുന്നു.

അതേസമയം, ബാലകൃഷ്ണയെയും മോക്ഷജ്ഞയെയും നേരില്‍ കണ്ട് ആശംസകള്‍ അറിയിക്കുന്ന അണിയറപ്രവര്‍ത്തകരുടെ ചിത്രങ്ങളും അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. ഈ ചിത്രങ്ങളില്‍ മോക്ഷജ്ഞയുടെ സ്‌റ്റൈലിഷ് ലുക്കും ഫിറ്റായ ശരീരപ്രകൃതിയും ശ്രദ്ധേയമാണ്. സുന്ദരനായും ആത്മവിശ്വാസം നിറഞ്ഞതുമായ താരപുത്രന്റെ ലുക്ക് ഇതിനോടകം തന്നെ ആരാധകരുടെ ശ്രദ്ധ നേടിയിട്ടുണ്ട്.

സിനിമയിലേക്കുള്ള അരങ്ങേറ്റത്തിനായി മോക്ഷജ്ഞ തേജ നേരത്തെ തന്നെ വിപുലമായ തയ്യാറെടുപ്പുകളാണ് നടത്തിവരുന്നത്. ഒരു കൊമേഴ്‌സ്യല്‍ നായകന് ആവശ്യമായ വിവിധ മേഖലകളില്‍ പരിശീലനം നേടിയ താരം, തന്റെ ശാരീരികക്ഷമത, അഭിനയശേഷി, സ്‌ക്രീന്‍ പ്രസന്‍സ് എന്നിവ മെച്ചപ്പെടുത്തുന്നതിനും പ്രത്യേക ശ്രദ്ധ നല്‍കിയിട്ടുണ്ട്. വലിയ ആശയങ്ങളും ആകര്‍ഷകമായ ലോകവും വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നതില്‍ ശ്രദ്ധേയനായ വസിഷ്ഠയുടെ നേതൃത്വത്തില്‍, ചിത്രം വന്‍ ബജറ്റിലാണ് ഒരുങ്ങുകയെന്നാണ് പ്രതീക്ഷ.

ചിത്രത്തിലെ മറ്റ് താരങ്ങളെയും സാങ്കേതിക പ്രവര്‍ത്തകരെയും ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടും. രചന & സംവിധാനം: വസിഷ്ഠ, ബാനര്‍: മൈത്രി മൂവി മേക്കേഴ്‌സ്, നിര്‍മ്മാതാക്കള്‍: നവീന്‍ യേര്‍നേനി, വൈ. രവി ശങ്കര്‍, മാര്‍ക്കറ്റിംഗ്: ഫസ്റ്റ്ഷോ, പിആര്‍ഒ : ശബരി

Related articles

See all
Popular News

സൂരി നായകനാകുന്ന പുതിയ ചിത്രത്തിന് ചെന്നൈയിൽ തുടക്കം; നായികയായി രജിഷ വിജയൻ, ക്ലാപ്പടിച്ച്...

Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

കേരളത്തിൽ റെക്കോർഡിട്ട് 'ജയിലർ 2' റിലീസ്; 800 സ്ക്രീനുകളിൽ 4000-ലധികം ഷോകൾ, ചിത്രം തിയേറ്റ...

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Save your stories

Sign in