Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'അത്രയും കാല്‍ പൊക്കുന്നില്ല'; വിസ്മയയോടുള്ള ചോദ്യത്തിന് മോഹന്‍ലാലിന്റെ മറുപടി വൈറല്

'അത്രയും കാല്‍ പൊക്കുന്നില്ല'; വിസ്മയയോടുള്ള ചോദ്യത്തിന് മോഹന്‍ലാലിന്റെ മറുപടി വൈറല്

മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ ആദ്യമായി അഭിനയിക്കുന്ന 'തുടക്കം' തിയേറ്ററുകളിലെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ജൂഡ് ആന്തണി സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 7നാണ് റിലീസ് ചെയ്യുന്നത്. സിനിമയുടെ റിലീസിന് മുന്നോടിയായി നടന്ന ട്രെയിലര്‍ ലോഞ്ചിനിടെയുണ്ടായ ഒരു ചോദ്യവും അതിന് മോഹന്‍ലാല്‍ നല്‍കിയ മറുപടിയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

സിനിമയിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങില്‍ ട്രെയിലര്‍ പുറത്തിറക്കിയതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങളുമായി എത്തി. "അച്ഛനെപ്പോലെ കാല്‍ പൊക്കിയുള്ള അടിയുണ്ടോ?" എന്നായിരുന്നു ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം.

അതിന് മറുപടിയായി, "ഇപ്പോള്‍ ഒന്നും പറയാന്‍ പറ്റില്ല, സിനിമ കാണണം," എന്നായിരുന്നു വിസ്മയയുടെ പ്രതികരണം. തുടര്‍ന്ന് വിസ്മയയില്‍നിന്ന് മൈക്ക് വാങ്ങിയ മോഹന്‍ലാല്‍ ചിരിയോടെ, "അത്രയും കാല്‍ പൊക്കുന്നില്ല" എന്ന് മറുപടി നല്‍കി. മോഹന്‍ലാലിന്റെ ഈ പ്രതികരണം ചടങ്ങിലെ ശ്രദ്ധേയ നിമിഷങ്ങളിലൊന്നായി.

എന്നാല്‍, മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ച ചോദ്യത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ദ്വയാര്‍ഥം സൃഷ്ടിക്കുന്ന തരത്തിലുള്ള ചോദ്യമാണിതെന്നും ഒരു പുതുമുഖ നടിയുടെ ആദ്യ സിനിമയുമായി ബന്ധപ്പെട്ട പരിപാടിയില്‍ ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നുമാണ് നിരവധി പേരുടെ അഭിപ്രായം. കൂടുതല്‍ നിലവാരമുള്ള ചോദ്യങ്ങള്‍ പ്രതീക്ഷിച്ചിരുന്നുവെന്നും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

അതേസമയം, വിവാദമാകാന്‍ സാധ്യതയുള്ള സാഹചര്യം നര്‍മത്തിലൂടെ കൈകാര്യം ചെയ്ത മോഹന്‍ലാലിന്റെ മറുപടിയെ നിരവധി ആരാധകര്‍ അഭിനന്ദിക്കുകയും ചെയ്യുന്നു.

കുടുംബ പശ്ചാത്തലത്തിലുള്ള വികാരനിര്‍ഭരമായ കഥ പറയുന്ന ചിത്രമായിരിക്കും 'തുടക്കം' എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ചിത്രത്തില്‍ മോഹന്‍ലാലും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. സിനിമയിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്ന വിസ്മയയുടെ പ്രകടനത്തിനായാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

Related articles

See all
Popular News

അഭ്യൂഹങ്ങൾക്ക് വിരാമം; അനിരുദ്ധ് രവിചന്ദറും കാവ്യാ മാരനും വിവാഹിതരാകുന്നു, സ്ഥിരീകരിച്ച് ത...

Popular News

ആദ്യ ദിനം 1600 ഹൗസ്ഫുൾ ഷോകൾ; ബോക്സ് ഓഫീസിൽ തരംഗമായി രജനികാന്തിന്റെ 'ജയിലർ 2'

Popular News

ഇടിമിന്നലും ശക്തമായ കാറ്റും: വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ...

Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Save your stories

Sign in