Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

അസീസ് നെടുമങ്ങാട് കേന്ദ്രകഥാപാത്രമാകുന്ന 'മോഹന വള്ളി'; ചിത്രീകരണം പൂർത്തിയായി

അസീസ് നെടുമങ്ങാട് കേന്ദ്രകഥാപാത്രമാകുന്ന 'മോഹന വള്ളി'; ചിത്രീകരണം പൂർത്തിയായി

ജെ. സ്റ്റുഡിയോസ്, എ 2 എ സ്‌റ്റുഡിയോസ് എന്നിവയുടെ ബാനറിൽ സണ്ണി തഴുത്തല, ഗിരീഷ് കൊട്ടിയം, അനിൽ പുന്തലത്താഴം എന്നിവർ ചേർന്ന് നിർമ്മിച്ച് ഉമേഷ് എസ് നായർ സംവിധാനം ചെയ്യുന്ന 'മോഹന വള്ളി' എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ഒറ്റപ്പാലം, പൊള്ളാച്ചി, പഴനി, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലായിട്ടാണ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്.

ഹൊറർ, ഹ്യൂമർ, ഫാന്റസി ജോണറിലൊരുങ്ങുന്ന ഈ ചിത്രത്തിൽ അസീസ് നെടുമങ്ങാടാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തികഞ്ഞ ഗ്രാമീണ പശ്ചാത്തലത്തിൽ, പ്രേമദാസൻ എന്ന യുവാവിന്റെയും അദ്ദേഹത്തിന്റെ അമ്മയുടെയും ജീവിതത്തെ കേന്ദ്രീകരിച്ചാണ് കഥ പുരോഗമിക്കുന്നത്. കഥാപാത്രമായ മോഹനചന്ദ്രൻ പിടിക്കുന്ന ഒരു വള്ളി വള്ളിക്കെട്ടാകുന്നതോടെയുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിൽ രസകരമായി അവതരിപ്പിക്കുന്നത്. ഗ്രാമീണ ജീവിതത്തിന്റെ പച്ചയായ ആവിഷ്കാരവും ആചാരാനുഷ്ഠാനങ്ങളും ചിരിയും ചിന്തയും നിറഞ്ഞ രീതിയിലാണ് സംവിധായകൻ ഇതിൽ ദൃശ്യവൽക്കരിച്ചിരിക്കുന്നത്.

ബൈജു സന്തോഷ്, രക്ഷന ഇന്ദുചൂഡൻ, ഭഗത് മാനുവൽ, സെന്തിൽ കൃഷ്ണ, ബിന്ദു പണിക്കർ, മൊട്ട രാജേന്ദ്രൻ, തുഷാര പിള്ള, ശ്രീജ രവി, വിജയ് മുത്തു, ശശാങ്കൻ മയ്യനാട് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

ചിത്രത്തിന്റെ അണിയറപ്രവർത്തകർ:

    രചന: രാഹുൽ കല്യാൺ

    സംഗീതം: അൽഫോൻസ് ജോസഫ്

    ഛായാഗ്രഹണം: സുധീർ സുരേന്ദ്രൻ

    എഡിറ്റിംഗ്: സുനേഷ് സെബാസ്റ്റ്യൻ

    കലാസംവിധാനം: മകേഷ് മോഹൻ

    മേക്കപ്പ്: സിജേഷ് കൊങ്ങോട്ടി

    കോസ്റ്റ്യൂം ഡിസൈൻ: അരവിന്ദ് കെ.ആർ.

    സൗണ്ട് മിക്സിംഗ്: എം.ആർ. രാജാകൃഷ്ണൻ

    സൗണ്ട് ഡിസൈൻ: ആശിഷ് ജോസ് ഇല്ലിക്കൽ

    സ്റ്റിൽസ്: വിഷ്ണു ആർ. ഗോവിന്ദ്

    ഡിസൈൻ: യെല്ലോടൂത്ത്

    പ്രൊഡക്ഷൻ കൺട്രോളർ: ശശി പൊതുവാൾ

    പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്: കമലാക്ഷൻ പയ്യന്നൂർ, അനിൽ അൻസാദ്

    മാർക്കറ്റിംഗ്: ഒപ്റ




Related articles

See all
Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Popular News

സൂര്യ - ജിത്തു മാധവൻ കൂട്ടുകെട്ടിന്റെ 'സീൻ' ദീപാവലിക്ക് തിയറ്ററുകളിലേക്ക്; മാസ് ലുക്കിലുള്...

Popular News

'രണബാലി' റിലീസിന് മുന്നോടിയായി മുഖ്യമന്ത്രി വിജയ്‌യെ സന്ദർശിച്ച് രശ്മികയും വിജയ് ദേവരകൊണ്ട...

Save your stories

Sign in