Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

World

ജി20 ഉച്ചകോടിക്കിടെ നരേന്ദ്രമോദി-ഡൊണാൾഡ് ട്രംപ് കൂടിക്കാഴ്ച; ഇന്ത്യ-അമേരിക്ക വ്യാപാര ബന്ധം പ്രധാന ചർച്ചാവിഷയം

ജി20 ഉച്ചകോടിക്കിടെ നരേന്ദ്രമോദി-ഡൊണാൾഡ് ട്രംപ് കൂടിക്കാഴ്ച; ഇന്ത്യ-അമേരിക്ക വ്യാപാര ബന്ധം പ്രധാന ചർച്ചാവിഷയം
NarendraModi-DonaldTrump പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നു. ജി20 ഉച്ചകോടിക്കിടെ നടക്കുന്ന കൂടിക്കാഴ്ച്ചയിൽ ഇന്ത്യ-അമേരിക്ക വ്യാപാര ബന്ധമാണ് പ്രധാനമായും ചർച്ചയാവുന്നത്. ഒപ്പം ഭീകരവാദം സംബന്ധിച്ച പൊതു പ്രസ്താവനകളും ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യ അമേരിക്കൻ ഉൽപന്നങ്ങൾക്ക് ഉയർന്ന ഇറക്കുമതി തീരുവ ചുമത്തുന്നത് അംഗീകരിക്കാനാവില്ലെന്നും ഇത് പിൻവലിക്കണമെന്നും ഇന്നലെ ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ഈ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ നടക്കുന്ന ചർച്ചയെ ലോക രാജ്യങ്ങൾ ഏറെ ആകാംഷയോടെയാണ് ഉറ്റുനോക്കുന്നത്. ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ജൂൺ 1 മുതൽ നികുതി ഉയർത്തിയ യുഎസ് നടപടിക്ക് മറുപടിയായി, അവിടെനിന്ന് ഇറക്കുമതി ചെയ്യുന്ന 29 ഇനം ഉൽപന്നങ്ങൾക്ക് അധിക ഇറക്കുമതി തീരുവ ചുമത്താൻ ഈ മാസമാദ്യമാണ് ഇന്ത്യ തീരുമാനിച്ചത്. തുടർന്ന് ജൂൺ അഞ്ചിന് ഇന്ത്യയ്ക്ക് വ്യാപാര രംഗത്തുള്ള പ്രത്യേക പരിഗണന അമേരിക്ക പിൻവലിക്കുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച തർക്കം നിലനിൽക്കുന്നതിനിടെ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ഇന്ത്യയിലെത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തുകയും ചെയതിരുന്നു. എന്നാൽ ഇന്ത്യ യുഎസിന് അനുകൂലമായ തീരുമാനം എടുത്തിരുന്നില്ല. കൂടാതെ റഷ്യയുമായുള്ള ആയുധ കരാർ തുടങ്ങിയവും കൂടിക്കാഴ്ച്ചയിൽ ചർച്ചയാവുന്നുണ്ട്.

Related articles

See all
Popular News

ജെറ്റ് എഞ്ചിന്റെ കരുത്തിൽ റോക്കറ്റ് പോലൊരു കുതിപ്പ്; ഹാർലി ഡേവിഡ്സണിൽ വേറിട്ട പരീക്ഷണവുമായ...

Popular News

6500 കോടിയുടെ തട്ടിപ്പിന് ശ്രമിച്ച രാജ്യാന്തര കുറ്റവാളി സംഘം ഷാര്‍ജയില്‍ പിടിയില്‍ ; 12 രാ...

Popular News

ആപ്പിൾ ഇന്റലിജൻസ് ഒടുവിൽ ചൈനയിലേക്ക്; അലിബാബയുമായി കൈകോർത്ത് ആപ്പിൾ

Popular News

2026-ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു; റോബർട്ട് ഇ. ഹാളിനും മൈക്കൽ വുഡ്ഫോർഡിനും പു...

Save your stories

Sign in