Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'മോദിയും അദാനിയും ഒന്നാണ്, വിമർശിക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നു'; രൂക്ഷ വിമർശനവുമായി രാഹുല്‍ ഗാന്ധി

'മോദിയും അദാനിയും ഒന്നാണ്, വിമർശിക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നു'; രൂക്ഷ വിമർശനവുമായി രാഹുല്‍ ഗാന്ധി
  റായ്പുർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. മോദി അദാനി ബന്ധം ചൂണ്ടക്കാട്ടിയായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം. അദാനിയും മോദിയും ഒന്നാണ്. അദാനിയെ വിമർശിക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ പ്ലീനറി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദാനിയും ഒന്നായതുകൊണ്ടാണ് അദാനിയെ സംരക്ഷിക്കാന്‍ മുഴുവന്‍ സര്‍ക്കാരും രംഗത്തിറങ്ങിയതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സ്വാതന്ത്യസമരവും ഒരു കമ്പനിക്കെതിരെ ആയിരുന്നുവെന്ന് രാഹുൽ ഗാന്ധി ഓർമ്മിപ്പിച്ചു. ചൈനയോട് ഏറ്റുമുട്ടാന്‍ കഴിവില്ലെന്ന് പറയുന്നതാണോ കേന്ദ്രസര്‍ക്കാരിന്‍റെ ദേശസ്നേഹമെന്ന് അദ്ദേഹം ചോദിച്ചു. ബ്രിട്ടീഷുകാരോട് പൊരുതിയപ്പോള്‍ അവര്‍ ഇന്ത്യയേക്കാള്‍ വലുതായിരുന്നില്ലേ എന്നും ചോദ്യങ്ങള്‍ അവസാനിപ്പിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്തെ സ്ത്രീകളും ചെറുപ്പക്കാരും അസ്വസ്ഥരാണ്. സ്ത്രീകൾ മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെടുന്നു. കശ്മീരിലെ ജോഡോ യാത്രയിലെ ജനപിന്തുണ കണ്ട പൊലീസുകാര്‍ ഓടിപ്പോയി. ദേശീയ‌പതാക ഉയര്‍ത്തിയത് ലക്ഷക്കണക്കിന് കശ്മീരി യുവാക്കളാണെന്നും രാഹുൽ പറഞ്ഞു.   https://www.youtube.com/watch?v=0HPxWeKsdqU

Related articles

See all
Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Save your stories

Sign in