Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; 1500 അടി താഴ്ചയില്‍ നിന്ന്

കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; 1500 അടി താഴ്ചയില്‍ നിന്ന്
മൈസൂരു: കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ കാണാതായ മലയാളി വിദ്യാര്‍ത്ഥിനി ശ്രീനന്ദ (15) ഇനി നോവുന്ന ഓര്‍മ്മ. മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം വ്യൂ പോയിന്റില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ബാബുഡാന്‍ കുന്നിന് താഴെ ഹര്‍ഷന്‍ ഗുപ്ലെയിലെ 1500 അടി താഴ്ചയില്‍ നിന്നാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ മുതല്‍ പോലീസും ഫയര്‍ഫോഴ്‌സും എസ്ഡിആര്‍എഫും സംയുക്തമായി നടത്തിയ വ്യാപക തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മുകളിലേക്ക് എത്തിക്കാനുള്ള തീവ്രശ്രമം തുടരുകയാണ്. പാലക്കാട് കടമ്പഴിപ്പുറം സ്വദേശികളായ രമേശ് - രോഹിണി ദമ്പതിമാരുടെ മകളാണ് ശ്രീനന്ദ. കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടാണ് വിനോദസഞ്ചാരത്തിന് എത്തിയ സംഘത്തില്‍ നിന്ന് കുട്ടിയെ കാണാതാകുന്നത്. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരിക്കുകയായിരുന്നു ശ്രീനന്ദ. 40-ഓളം കുടുംബങ്ങള്‍ അടങ്ങുന്ന വിനോദസഞ്ചാര സംഘത്തിനൊപ്പമാണ് പെണ്‍കുട്ടി ചിക്കമംഗളൂരുവിലെത്തിയത്. ചൊവ്വാഴ്ച വൈകീട്ട് 5.20 വരെ മാതാപിതാക്കള്‍ക്കൊപ്പം ഉണ്ടായിരുന്ന കുട്ടി വെറും നാല് മിനിറ്റിനുള്ളിലാണ് ദൂരൂഹസാഹചര്യത്തില്‍ യാത്രാസംഘത്തില്‍ നിന്നും അപ്രത്യക്ഷയായത്. കുട്ടിയെ ആരോ തട്ടിക്കൊണ്ടുപോയതാകാമെന്ന് ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ആ രീതിയിലും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം 300 അടി താഴ്ചയില്‍ തെര്‍മല്‍ ഡ്രോണ്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ഇന്ന് രാവിലെ മലയുടെ താഴെ ഭാഗത്ത് നിന്നും മുകളിലേക്ക് നടത്തിയ പരിശോധനയിലാണ് മൃതദേഹം ദൃശ്യമായത്. കേരള പോലീസും തിരച്ചിലിനായി സ്ഥലത്തെത്തിയിരുന്നു.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in