Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

PARLIAMENT| ഒഡീഷയിലെ ന്യൂനപക്ഷ ആക്രമണം: പാര്‍ലമെന്‍റില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം

PARLIAMENT| ഒഡീഷയിലെ ന്യൂനപക്ഷ ആക്രമണം: പാര്‍ലമെന്‍റില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം
ഒഡീഷയില്‍ കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കും എതിരെ നടന്ന അക്രമം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം. വിഷയ്തതില്‍ ശക്തമായി പ്രതിഷേധിക്കാനാണ് പ്രതിപക്ഷ നീക്കം. ന്യൂനപക്ഷങ്ങള്‍ക്കെതിരെയും ക്രിസ്ത്യന്‍ മിഷണറിമാര്‍ക്കെതിരെയും ഭാഷണി ഉയരുന്നതാണ് ബജ്‌റംഗ്ദള്‍ ആക്രമണമെന്നാണ് പ്രതിപക്ഷ ആരോപണം. മതപരിവര്‍ത്തനം ആരോപിച്ച മലയാളി വൈദികരടങ്ങുന്ന സംഘത്തെ ഇന്നലെയാണ് ആക്രമിച്ചത്. 70 പേരടങ്ങുന്ന ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ് ഇവരെ കയ്യേറ്റം ചെയ്തതെന്നാണ് വിവരം. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ഇത്തരം നടപടികള്‍ അംഗീകരിക്കാന്‍ കഴിയാത്തതാണ് പ്രതിഷേധങ്ങള്‍ക്ക് കാരണം. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ് ഛത്തീസ്ഗഡില്‍ രണ്ട് മലയാളി കന്യാസ്ത്രീകളെ മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് എന്നിവ ആരോപിച്ച് അറസ്റ്റ് ചെയ്തത്. 9 ദിവസങ്ങള്‍ക്കു ശേഷമാണ് ഇവരെ ജാമ്യം നല്‍കി മോചിപ്പിച്ചത്. അത്രയും ദിനങ്ങള്‍ ചെയ്യാത്ത കുറ്റത്തിന് നീതി ലഭിക്കാതെയാണ് അവര്‍ തുറങ്കലിലടക്കപ്പെട്ടത്. വിഷയത്തില്‍ വലിയ പ്രതിഷേധമാണ് രാജ്യത്തുടനീളം നടന്നത്. പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിപക്ഷം പ്രതിഷേധിച്ചു. അതിനൊന്നും മറിപടി നല്‍കാതെ ഒളിച്ചു കളിക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍. കേരളത്തിലും കോണ്‍ഗ്രസിന്റെയും സഭാ നേതൃത്വത്തിന്റെയും ഭാഗമായി വലിയ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരു്‌നനു.

Related articles

See all
Popular News

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്ക് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ്

Popular News

ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമം; സുപ്രീം കോടതിയെ സമീപ്പിച്ച് KUWJ

Popular News

രാജ്യത്ത് വിലക്കയറ്റം രൂക്ഷം; സെപ്റ്റംബറിലെ നാണയപ്പെരുപ്പം 5.54 ശതമാനമായി ഉയര്‍ന്നു

Popular News

രാഹുലിന്റെയും പ്രിയങ്കയുടെയും അറസ്റ്റ് ജനാധിപത്യത്തോടുള്ള വെല്ലുവിളി; തിരഞ്ഞെടുപ്പ് കമ്മീഷ...

Save your stories

Sign in